മാലിന്യം തള്ളുന്നത്​ വർധിച്ച​ു; രൂക്ഷ ദുർഗന്ധം

അഞ്ചൽ: വട്ടമൺ പാലത്തിന് സമീപം മാലിന്യക്കെട്ടുകൾ കുന്നുകൂടുന്നു. രാത്രിയിൽ വാഹനങ്ങളിലെത്തി ഇവിടേക്ക് വലിച്ചെറിയുന്ന മാലിന്യം ചീഞ്ഞഴുകി ദുർഗന്ധം വമിക്കുകയാണ്. മഴപെയ്യുമ്പോൾ മാലിന്യം ഒലിച്ചിറങ്ങുന്നതിനാൽ തോട്ടിലെ വെള്ളവും മലിനപ്പെടുന്നു. പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണവും വർധിക്കുകയാണ്. അഞ്ചൽ-ആയൂർ സംസ്ഥാന പാതയിൽ ഇടമുളയ്ക്കൽ, അഞ്ചൽ പഞ്ചായത്തുകളെ വേർതിരിക്കുന്ന വട്ടമൺ തോടിനോട് ചേർന്നാണ് മാലിന്യം തള്ളുന്നത്. ഗ്രാമ പഞ്ചായത്തുകൾ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. അഞ്ചലിൽ സി.പി.എം, ബി.ജെ.പി പ്രകടനങ്ങൾ അഞ്ചൽ: തിരുവനന്തപുരത്തുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും അഞ്ചലിൽ പ്രകടനം നടത്തി. ചന്തമുക്കിൽ നിന്നാരംഭിച്ച സി.പി.എം പ്രകടനം ആർ.ഒ ജങ്ഷനിലെത്തി തിരികെ ചന്തമുക്കിൽ സമാപിച്ചു. ഏരിയ സെക്രട്ടറി വി.എസ്. സതീശ്, ജി. പ്രമോദ്, എസ്. സൂരജ്, സുജ ചന്ദ്രബാബു, വി. രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പിയുടെ പ്രകടനം മുക്കട ജങ്ഷനിൽ നിന്നാരംഭിച്ച് ചന്തമുക്കിലെത്തി തിരികെ ആർ.ഒ ജങ്ഷനിലെത്തി സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ഉമേഷ് ബാബു, നന്ദകുമാർ, ബി. മോഹൻകുമാർ, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പലയിടത്തും സമീപകാലത്തായി സി.പി.എം-- ബി.ജെ.പി സംഘർഷം ഉണ്ടാവുന്നുണ്ട്. അതിനാൽ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരുന്നു ടൗണും പരിസരവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.