ബി.ജെ.പി കാര്യാലയം ആക്രമിച്ച നടപടി ജനാധിപത്യത്തിനേറ്റ കളങ്കം -തുഷാർ വെള്ളാപ്പള്ളി തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിച്ച സി.പി.എം നടപടി ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് ദേശീയ ജനാധിപത്യ സഖ്യം കൺവീനര്‍ തുഷാർ വെള്ളാപ്പള്ളി. എതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിെൻറ ആസ്ഥാനം ആക്രമിച്ച് അതിെൻറ സംസ്ഥാന അധ്യക്ഷനെ വധിക്കാൻ ശ്രമിച്ച സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇത് ഫാഷിസമാണ്. രാഷ്ട്രീയ എതിരാളികളെ എന്തു മാർഗത്തിലൂടെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തിനുതന്നെ ഭീഷണിയാണ്. ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിെൻറ നിലനിൽപ്പിന് തന്നെ അടിസ്ഥാനം. അത് ഇല്ലതാക്കി ഏകാധിപത്യ ഭരണകൂടത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. ഉത്തരകൊറിയൻ മോഡൽ നടപ്പാക്കാനുള്ള ശ്രമത്തിൽനിന്ന് സി.പി.എം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.