കോവളം കൊട്ടാരം കൈമാറ്റം രാഷ്ട്രീയ അഴിമതി -സുധീരൻ തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധഭൂമിയും സ്വകാര്യ ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭ തീരുമാനം രാഷ്ട്രീയ അഴിമതിയാണെന്നും തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാറിന് അനുകൂലമായ നിയമപരമായ സാധ്യതകളെക്കുറിച്ച് പ്രഗല്ഭ അഭിഭാഷകരുടെ ഉപദേശം തേടാതെ, സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായ അറ്റോണി ജനറലിെൻറയും അഡ്വക്കറ്റ് ജനറലിെൻറയും നിയമോപദേശത്തിെൻറ പേരിൽ സർക്കാറിെൻറ അമൂല്യസ്വത്ത് സ്വകാര്യഗ്രൂപ്പിന് തീറെഴുതാനുള്ള തീരുമാനം സർക്കാർ-- രാഷ്ട്രീയ-ഉദ്യോഗസ്ഥതലത്തിലെ ഗൂഢാലോചനയുടെ ഫലമാണ്. അച്യുതമേനോൻ സർക്കാറിെൻറ കാലത്ത് നൽകിയ ആദ്യ ഉത്തരവ് മുതൽ ഇതേവരെയുള്ള എല്ലാ നടപടികളും വ്യക്തമാക്കുന്ന ധവളപത്രം പുറപ്പെടുവിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.