സി.പി.എമ്മും ബി.ജെ.പിയും തലസ്ഥാനത്തെ 'കണ്ണൂരാക്കി' മാറ്റുന്നു -എം.എം. ഹസൻ തിരുവനന്തപുരം: തലസ്ഥാന നഗരത്തെ കണ്ണൂരാക്കി മാറ്റാനാണ് സി.പി.എമ്മും ആർ.എസ്.എസും അക്രമങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അക്രമപരമ്പരകളില്‍നിന്ന് ഇരുകൂട്ടരും പിന്മാറണമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം നഗരവാസികളുടെ സമാധാന ജീവിതം തകര്‍ത്തു. അക്രമങ്ങള്‍ അമര്‍ച്ചചെയ്ത് തലസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സര്‍ക്കാറിെൻറ ഭരണപരാജയങ്ങള്‍ മറക്കാന്‍ സി.പി.എമ്മും ബി.ജെ.പി നേതാക്കള്‍ പങ്കാളികളായ അഴിമതിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ആർ.എസ്.എസും ആസൂത്രിതമായി നടത്തുന്ന അക്രമപരമ്പരകളാണ് തലസ്ഥാനത്ത് നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.