കോവളം കൊട്ടാരം: സർക്കാർ തീരുമാനം വിചിത്രം -രമേശ് ചെന്നിത്തല തിരുവനന്തപുരം: കോവളം കൊട്ടാരത്തിെൻറ ഉടമസ്ഥാവകാശം സർക്കാറിൽ നിലനിർത്തിക്കൊണ്ട് കൈവശാവകാശം ആർ.പി ഗ്രൂപ്പിന് കൈമാറാനുള്ള മന്ത്രിസഭ തീരുമാനം വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമരം നടത്തിയ ഇടതുമുന്നണി ഭരണത്തിലെത്തിയപ്പോൾ അത് വിട്ടുകൊടുക്കാൻ തീരുമാനിച്ചതിലൂടെ അവരുടെ കാപട്യം വെളിവായി. കൊട്ടാരത്തിെൻറ ഉടമസ്ഥാവകാശത്തിന്മേൽ സിവിൽ കേസ് ഫയൽ ചെയ്യാൻ സർക്കാർ പിന്നീട് തീരുമാനിക്കുകയാണെങ്കിൽ അതിനുള്ള അവകാശം നിലനിർത്തിക്കൊണ്ട് ഉടമസ്ഥാവകാശം കൈമാറുകയാണെന്നാണ് സർക്കാർ വിശദീകരിച്ചത്. ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അവ്യക്തതയുടെ പുകമറ പരത്തി കേരളത്തിലെ പൈതൃക സ്വത്ത് കൈമാറുകയാണ് ചെയ്തത്. സുപ്രീംകോടതി സർക്കാറിെൻറ സ്പെഷൽ ലീവ് പെറ്റീഷൻ തള്ളിയെങ്കിലും കേരളത്തിെൻറ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിന് സിവിൽകേസ് നടത്തുന്നതിനുള്ള വഴികൾ സർക്കാർ ആരായേണ്ടതായിരുന്നു. കൊട്ടാരം വിട്ടുകൊടുക്കണമെന്ന അഡ്വ. ജനറലിെൻറയും നിയമ സെക്രട്ടറിയുടെയും നിയമോപദേശം ഉണ്ടെങ്കിൽ കൂടി പ്രഗല്ഭരായ മറ്റു നിയമജ്ഞരുടെയും ഉപദേശം സർക്കാർ സ്വീകരിക്കേണ്ടതായിരുെന്നന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.