ബി.ജെ.പി സർക്കാർ രാജ്യത്തെ വെട്ടിമുറിക്കുന്നു -ഷാനിമോൾ ഉസ്മാൻ ------വർക്കല: പരസ്പര സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന ജനതയെ ഭിന്നിപ്പിച്ചുകൊണ്ട് ബി.ജെ.പി സർക്കാർ രാജ്യത്തെ വെട്ടിമുറിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ. വെട്ടൂർ പഞ്ചായത്തിലെ താഴേവെട്ടൂർ ഊറ്റുകുഴിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഇന്ദിര ഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാഭ്യാസം സാർവത്രികമാക്കിക്കൊണ്ട് സ്ത്രീകളെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെയും ഇന്ദിര ഗാന്ധിയാണ് സമൂഹത്തിെൻറ മുഖ്യധാരയിലേക്കകൊണ്ടുവന്നത്. ഇന്ദിരയും കോൺഗ്രസും രാജ്യത്തെയും ജനങ്ങളെയും പുരോഗതിയിലേക്കും വികസനത്തിലേക്കും നയിച്ചപ്പോൾ മോദി അതെല്ലാം തകർക്കുകയാണെന്നും ഷാനിമോൾ പറഞ്ഞു. ഊറ്റുകുഴി ബൂത്ത് പ്രസിഡൻറ് നിസാമുദ്ദീൻ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ വർക്കല കഹാർ, കെ.പി.സി.സി അംഗം ബി. ധനപാലൻ, വെട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസീം ഹുസൈൻ, അഡ്വ. ഷാലി, രഘുനാഥൻ, എം.എൻ. റോയ്, അബ്ദുൽ അഹദ്, യൂത്ത് കോൺഗ്രസ് വെട്ടൂർ മണ്ഡലം പ്രസിഡൻറ് ഷാലിബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.