കാട്ടാക്കട-: വിളപ്പില്‍ശാല, മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള കെട്ടിടനിർമാണം ആരംഭിച്ചു. വിളപ്പിൽ, മാറനല്ലൂർ ഗ്രാമപഞ്ചായത്തുകളിലെ പൊലീസ് സ്റ്റേഷനുകൾക്കാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 73.5 ലക്ഷം രൂപ വീതമാണ് നിർമാണത്തിന് മാറ്റിവെച്ചിട്ടുള്ളത്. ഒമ്പത് മാസത്തിനുള്ളിൽ കെട്ടിടങ്ങൾ പൂർത്തിയാകും. പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണചുമതല. രണ്ട് പൊലീസ് സ്റ്റേഷെൻറയും നിർമാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ നിർവഹിച്ചു. വിളപ്പിലിൽ പഞ്ചായത്ത് പ്രസിഡൻറ് വിജയരാജ്, ജില്ല പഞ്ചായത്ത് അംഗം ശോഭനകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിളപ്പിൽ രാധാകൃഷ്ണൻ, ഷീല, ചെറുകോട് മുരുകൻ, ഷൺമുഖൻ, ഷാഹി എന്നിവർ പങ്കെടുത്തു. മാറനല്ലൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. രമ, ജില്ല പഞ്ചായത്ത് അംഗം വി.ആർ. രമകുമാരി, വാർഡ് അംഗം ഡീനാകുമാരി, എ. സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.