കൊല്ലം: ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്ള ബില്ലുകള്‍ മാത്രമേ 2017 സെപ്റ്റംബര്‍ ഒന്നുമുതല്‍ ട്രഷറികളില്‍ സ്വീകരിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തില്‍ ഡി.ഡി.ഒമാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിന് ട്രഷറി വകുപ്പ് സൗജന്യ സേവനം നല്‍കും. ആഗസ്റ്റ് മൂന്നിന് കൊല്ലം ജില്ല ട്രഷറിയിലും നാലിന് കൊട്ടാരക്കര ജില്ല ട്രഷറി, അഞ്ചിന് കടയ്ക്കല്‍ സബ് ട്രഷറി എന്നിവിടങ്ങളിലും സേവനം ലഭിക്കും. സ്പാര്‍ക്ക് വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുന്ന അപേക്ഷയും ഡി.ഡി.ഒയുടെ പാന്കാര്ഡിെൻറ പകര്‍പ്പും മേല്‍വിലാസത്തിനുള്ള തെളിവും (ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം. ലീഗല്‍ മെട്രോളജി പരിശോധന: 23 കേസ് രജിസ്റ്റർ ചെയ്തു കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ പഴം, പച്ചക്കറി, മത്സ്യ, മാംസ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചിന്നക്കട, തേവള്ളി, തങ്കശ്ശേരി, അഞ്ചാലുംമൂട്, കുണ്ടറ, കൊട്ടാരക്കര, എഴുകോണ്‍, പുനലൂര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളെക്കുറിച്ച് വ്യപക പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. യഥാസമയം മുദ്ര പതിപ്പിക്കാതെയും രേഖകളില്ലാതെയും ഉപയോഗിച്ച അളവ് തൂക്ക ഉപകരണങ്ങള്‍ പിടിച്ചെടുത്ത് സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അസി. കണ്‍ട്രോളര്‍ ബി.ഐ. സൈലാസ്, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എല്‍. സാന്ദ്ര ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. സന്തോഷ്, കെ. ദീപു, എ. ഷഫീര്‍, യു. അല്ലി, ഇന്‍സ്‌പെക്ടിങ് അസിസ്റ്റൻറുമാരായ ബി. മണികണ്ഠന്‍പിള്ള, കെ. ഷാജി, ബി. മുരളീധരന്‍പിള്ള, എസ്. പ്രേംകുമാര്‍, ജെ. ഉണ്ണിപ്പിള്ള എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.