മെഡിക്കൽ കോളജുകൾക്ക്​ അംഗീകാരം നൽകിയതിൽ ആയിരം കോടിയുടെ അഴിമതി ^ചെന്നിത്തല

മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകിയതിൽ ആയിരം കോടിയുടെ അഴിമതി -ചെന്നിത്തല തിരുവനന്തപുരം: മെഡിക്കൽ കോളജ് അനുമതിയുമായി ബന്ധെപ്പട്ട് ദേശീയതലത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആയിരം കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിക്കും ബി.ജെ.പിയുടെ ദേശീയനേതാക്കൾക്കും ഇന്ത്യൻ മെഡിക്കൽ കൗൺസിലിനും അഴിമതിയിൽ പങ്കുണ്ട്. കേന്ദ്രസർക്കാറും ബി.ജെ.പി നേതൃത്വവും അറിഞ്ഞുനടന്ന വൻ കോഴയിടപാടാണ് രാജ്യത്ത് സംഭവിച്ചത്. ഇതേപ്പറ്റി സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മെഡിക്കൽ കൗൺസിലി​െൻറ ഉത്തരവുകൾ പരിശോധിക്കുേമ്പാൾ വ്യാപക ക്രമക്കേടുകൾ വ്യക്തമാണ്. നിസ്സാര കാരണങ്ങൾ പറഞ്ഞ് ചില കോളജുകൾക്ക് അനുമതി നിഷേധിക്കുകയും ഗുരുതരവീഴ്ച കണ്ടെത്തിയ നിരവധി കോളജുകൾക്ക് നൽകുകയും ചെയ്തു. ഒാരോ മെഡിക്കൽ കോളജിനും അനുമതിക്കായി 13.50 കോടി രൂപ ആവശ്യപ്പെെട്ടന്നാണ് ബി.ജെ.പി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. മുഴുവൻ തുകയും നൽകാത്തതിനാലാണ് വർക്കലയിലെ മെഡിക്കൽ കോളജിന് അനുമതി ലഭിക്കാത്തതെന്ന് ഏജൻറ് സതീഷ് നായർ അറിയിെച്ചന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങെനയാണെങ്കിൽ മുഴുവൻ തുകയും നൽകിയവർക്കാണ് അംഗീകാരം ലഭിച്ചത്. ഇക്കൊല്ലം എഴുപതോളം മെഡിക്കൽ കോളജുകൾക്ക് പുതിയ ബാച്ച് തുടങ്ങാൻ അനുമതി നൽകുകയോ നിലവിലുള്ളവക്ക് പുതുക്കിനൽകുകയോ െചയ്തിട്ടുണ്ട്. അഴിമതി തടയാൻ സുപ്രീംകോടതി നിയോഗിച്ച ലോധ കമ്മിറ്റിയെ മറികടന്നാണ് അനുമതിനൽകിയത്. ലോധ കമ്മിറ്റിയുടെ കാലാവധി മേയ് 15നാണ് അവസാനിച്ചത്. പകരം നിലവിൽവന്ന അഞ്ചംഗ ഡോക്ടർമാരുടെ സമിതി ജൂൈല 18നാണ് ചുമതലയേറ്റത്. ഇതിനിടയിെല സമയത്താണ് മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകിയത്. അനുമതിക്ക് മുന്നോടിയായ പരിശോധന മാർച്ചിനകം നടെന്നങ്കിലും കോളജുകളുടെ പിഴവുകൾ തിരുത്താൻ അവസരം അനുവദിക്കുകയോ ലോധ കമ്മിറ്റിയുടെ കാലാവധി തീരുംമുമ്പ് പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല. അംഗീകാരം നൽകുന്നതിനുള്ള അവസാന തീയതിയായ മേയ് 31നാണ് എല്ലാ കോളജുകൾക്കും അനുമതിനൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.