കാട്ടാക്കട-: ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിനു നേരെ ആക്രമണം നടത്തുകയും ഹോട്ടലും പാര്‍ട്ടി ഓഫിസും അടിച്ചുതകർക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കാട്ടാക്കട നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പൊലീസ് ലാത്തിവീശി. നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഏഴോടെയാണ് പ്രകടനം കാട്ടാക്കട ജങ്ഷനിലെത്തിയത്. ഇതിനിെടയുണ്ടായ കല്ലേറിലാണ് മലയിന്‍കീഴ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാറിന് കല്ലേറില്‍ പരിക്കേറ്റത്. ചൂണ്ടുപലക നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന സി.പി.എം - ഡി.വൈ.എഫ്.െഎ ബോര്‍ഡുകള്‍ തകര്‍ത്തു. പ്രകടനം ബസ് ഡിപ്പോക്ക് സമീപമെത്തിയപ്പോൾ അവിടെ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിനുനേരെ കല്ലേറുണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. ഇതോടെ പ്രവർത്തകരും ബസ് സ്റ്റാൻഡിലേക്കെത്തിയ യാത്രക്കാരും ചിതറി ഓടി. ഓട്ടത്തിനിടെ യാത്രക്കാരായ ചിലർക്ക് വീണ് പരിക്കേറ്റു. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങള്‍ക്കും അക്രമത്തില്‍ നാശം നേരിട്ടതിനാല്‍ പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്തരുതെന്ന് പൊലീസ് പാര്‍ട്ടി നേതൃത്വത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ബി.ജെ.പി പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്. സംസ്ഥാന കമ്മിറ്റി അംഗം വെള്ളനാട് കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സന്തോഷ് അധ്യക്ഷത വഹിച്ചു. പൊലീസിെൻറ നിർദേശം അവഗണിച്ച് പ്രകടനവും പ്രതിഷേധ യോഗവും നടത്തിയതിനും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സബ് ഇന്‍സ്പെക്ടറെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ചതിനും പൊലീസ് കേെസടുക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാട്ടാക്കടയില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.