സ്വകാര്യ ബസുകളിൽ സ്കൂള്‍ വിദ്യാർഥികള്‍ക്കും സൗജന്യ നിരക്കിന് അർഹത

ആറ്റിങ്ങല്‍: സ്വകാര്യ ബസുകളിൽ യൂനിഫോം ധരിച്ച മുഴുവന്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കും സൗജന്യ നിരക്കിന് അര്‍ഹതയുണ്ടെന്ന് മോട്ടർ വാഹന വകുപ്പ് സർക്കുലർ. സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കണ്‍സെഷന്‍ നിഷേധിക്കുന്നതും മോശംപെരുമാറ്റം നേരിടേണ്ടിവരുന്നതും സംബന്ധിച്ച് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയങ്ങളിന്മേല്‍ വ്യക്തത വരുത്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ് പ്രത്യേകം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് മിനിമം നിരക്ക് ഒരു രൂപയാണ്. അടുത്ത രണ്ട് ഫെയര്‍ സ്റ്റേജുകള്‍ക്ക് 50 പൈസ വീതം അധികംനല്‍കണം. 12.5 കിലേമീറ്റര്‍ വരെ രണ്ടു രൂപയാണ്. അതായത് ഓരോ അഞ്ച് കിലോമീറ്ററിനും മിനിമം നിരക്കി​െൻറകൂടെ 50 പൈസ കൂടി നല്‍കണം. കുട്ടികളുടെ ഫെയര്‍ സ്റ്റേജ് നിരക്കിെനക്കാള്‍ കൂടുതല്‍ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വീണ്ടും നല്‍കിയിരിക്കുന്നത്. ഇതിനു വിരുദ്ധമായി പെരുമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ പറഞ്ഞു. യാത്ര ബസുകളില്‍ സീനിയര്‍ സിറ്റീസന് അര്‍ഹതപ്പെട്ട 20 ശതമാനം സീറ്റ് സംവരണം രേഖപ്പെടുത്താത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും. കൂടാതെ സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റും അതില്‍ അമ്മക്കും കുഞ്ഞിനുമായി പ്രത്യേക സ്ഥാനവും രേഖപ്പെടുത്തണം. സ്ത്രീകളുടെ ഇരിപ്പിടങ്ങളില്‍ മൂന്ന് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് അഞ്ച് ശതമാനം സീറ്റ് (പരമാവധി രണ്ട് സീറ്റ്) നീക്കിെവച്ച് അതില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ന് എഴുതിയിരിക്കണം. മുതിര്‍ന്നവരില്‍ 10 ശതമാനം സീറ്റ് വീതം വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം രേഖപ്പെടുത്തണം. പുറമേ ഭിന്നശേഷിക്കാര്‍ക്കായി അഞ്ച് ശതമാനം സീറ്റ് ഉറപ്പാക്കണം. ഇത് കഴിയുന്നതും പിന്‍വശത്തെ വാതിലിനോട് ചേര്‍ന്നായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ഇതില്‍ ഒരു സീറ്റ് അന്ധനെന്നും മറ്റുള്ളവയില്‍ അംഗപരിമിതരെന്നും രേഖപ്പെടുത്തണം. സര്‍ക്കാര്‍ ഉത്തരവുപ്രകാരം 'ബസില്‍ സ്ത്രീകള്‍, വികലാംഗര്‍, മുതിര്‍ന്നവര്‍ തുടര്‍ങ്ങിയവര്‍ക്കായി മാറ്റിെവച്ചിരിക്കുന്ന സീറ്റുകളില്‍ മറ്റുള്ളവര്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വാഹന നിയമപ്രകാരം 100രൂപ പിഴ ഒടുക്കേണ്ട കുറ്റമാണെന്ന' ബോര്‍ഡും പ്രദര്‍ശിപ്പിക്കണമെന്നും ആർ.ടി.ഒയുടെ നിർദേശത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.