തെന്മലയിലെ മൃഗസംരക്ഷണ ചെക്പോസ്​റ്റ്​ കെട്ടിടം തകർച്ചയിൽ

പുനലൂർ: ദേശീയപാത 744ൽ തെന്മല തടി ഡിപ്പോക്ക് സമീപത്തെ മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റ് കെട്ടിടം അപകടഭീഷണിയിൽ. തമിഴ്നാട് അടക്കം സംസ്ഥാനങ്ങളിൽനിന്ന് ആര്യങ്കാവ് വഴി കേരളത്തിലേക്ക് വളർത്താനും മാംസത്തിനും കൊണ്ടുവരുന്ന കന്നുകാലികൾക്ക് രോഗമില്ലന്ന് പരിശോധിക്കുകയാണ് പ്രധാന ജോലി. കൂടാതെ കോഴി, താറാവ്, പാൽ, മുട്ട, കാലിത്തീറ്റകൾ തുടങ്ങിയവയും ഇവിടെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നു. എന്നാൽ, വേണ്ടവിധം പരിശോധിക്കാനുള്ള സൗകര്യം ഇവിടെയില്ല. ഇതുകാരണം വാഹനത്തിൽവെച്ചുതന്നെ പരിശോധന പൂർത്തിയാക്കി കടത്തിവിടുകയാണ് പതിവ്. ഇതോടെ രോഗപ്രതിരോധമെന്ന ഉദ്ദേശ്യവും ഫലവത്താക്കാനാകുന്നില്ല. ഓഫിസ് കെട്ടിടവും ജീർണാവസ്ഥയിലാണ്. കാലപ്പഴക്കമുള്ള ഓടിട്ട കെട്ടിടം മഴയിൽ ചോർന്നൊലിക്കും. മേൽക്കൂരയടക്കം തകർന്നിരിക്കുകയാണ്. ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ചെക്പോസ്റ്റിൽ ജോലി ചെയ്യുന്നവർ ജീവൻ പണയംവെച്ചാണ് കഴിഞ്ഞുകൂടുന്നത്. കൂടാതെ, മുന്നിലെ കൂറ്റൻമരങ്ങളിൽനിന്ന് ചില്ലകൾ വീണ് പലപ്പോഴും നാശം നേരിടുന്നു. ജീവനക്കാർക്ക് മതിയായ സൗകര്യങ്ങളും ഇല്ല. മൃഗസംരക്ഷണ മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ചെക്പോസ്റ്റായിട്ടും നവീകരിക്കാൻ നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.