വിനായകെൻറ മരണം: ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -എസ്.ഡി.പി.ഐ തിരുവനന്തപുരം: തൃശൂരിൽ മോഷണകുറ്റമാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത ദലിത് വിദ്യാർഥി വിനായകന് ക്രൂരമർദനമേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ. മർദനമേെറ്റന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. അത് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കും കാലിനും നെഞ്ചിനും ഗുരുതരമായി മർദനമേറ്റെന്നും പോസ്റ്റ്മോർട്ട് റിപ്പോർട്ടിലുണ്ട്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.