പനി മരണങ്ങൾ വർധിക്കുന്നു​; മയ്യനാട്ട്​​ പ്രതിരോധ ​പ്രവർത്തനം കാര്യക്ഷമമല്ല

കൊട്ടിയം: മയ്യനാട് പഞ്ചായത്തിൽ പനി ബാധിച്ചുള്ള മരണം വർധിക്കുകയും പകർച്ചവ്യാധികൾ വ്യാപകമാവുകയും ചെയ്തിട്ടും പഞ്ചായത്തും ആരോഗ്യ വകുപ്പും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം. പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനി വ്യാപകമാണ്. ഡെങ്കിപ്പനി ബാധിച്ച് നാല് പേരാണ് മരിച്ചത്. നിരവധി പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഡെങ്കിപ്പനി മരണം ആദ്യം റിപ്പോർട്ട് ചെയ്തത് മയ്യനാട് പഞ്ചായത്തിലെ കാക്കോട്ടുമൂലയിലായിരുന്നു. പനി ബാധിച്ചുള്ള മരണം വർധിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. പഞ്ചായത്തി​െൻറ ഇടറോഡുകളും വെളിസ്ഥലങ്ങളുമെല്ലാം മാലിന്യം നിറഞ്ഞിട്ടുണ്ട്. അറവുമാടുകളുടെ അവശിഷ്ടങ്ങളും കോഴിഫാമി​െൻറ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമെല്ലാം പൊതുനിരത്തിലും വയലേലകളിലും കനാൽ പുറമ്പോക്കിലുമാണ് തള്ളുന്നത്. പഞ്ചായത്തിന് മാലിന്യ സംസ്കരണ പദ്ധതികളോ അറവുശാലകളോ ഇല്ല. അനുശോചിച്ചു കൊല്ലം: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ ജനതാദൾ -എസ് ജില്ല ജനറൽ സെക്രട്ടറി നുജുമുദ്ദീൻ അഹമ്മദ് അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.