നെയ്യാറ്റിൻകര: ആയിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന് പിതൃക്കളുടെ ആത്മാക്കൾക്കുള്ള മന്ത്രോച്ചാരണം ഒരേ താളത്തിൽ ഉയർന്നുപൊങ്ങി. പിതൃപരമ്പരകളുടെ മോക്ഷാർഥം അരുവിപ്പുറത്ത് കർക്കടക വാവിനോടനുബന്ധിച്ച് അര ലക്ഷത്തിൽപരം വിശ്വാസികളാണ് ബലിയർപ്പിക്കാനെത്തിയത്. ഇവർക്കായി വിപുലമായ ഒരുക്കങ്ങൾ മഠം അധികൃതർ നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചമുതൽ അരുവിപ്പുറത്തേക്ക് സംസ്ഥാനത്തിനകത്തും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുൾപ്പെടെ വിശ്വാസികളെത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചുമുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഒരു തവണ ആയിരം പേർക്ക് ഒരുമിച്ച് ബലിയിടാൻ വേണ്ട സൗകര്യമാണ് ഒരുക്കിയത്. ഉച്ചയോടെയാണ് ചടങ്ങുകൾ സമാപിച്ചത്. ശിവഗിരി മഠത്തിൽനിന്നുള്ള 25-ഓളം തന്ത്രിമാരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഭക്തർക്ക് വേണ്ട സംവിധാനങ്ങളൊരുക്കാൻ ജില്ല ഭരണകൂടവും അരുവിപ്പുറം മഠവും രണ്ടാഴ്ച മുേമ്പ യോഗം കൂടി വേണ്ട തീരുമാനങ്ങളെടുത്തിരുന്നു. 350-ഓളം പൊലീസുകാർ, എക്സൈസ് കൺട്രോൾ റൂം, ഫയർഫോഴ്സ് -ലൈഫ് ഗാർഡ് സംവിധാനം, ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോ ഡിസ്പെൻസറികൾ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെയും പെരുങ്കടവിള പഞ്ചായത്തിെൻറയും സേവനങ്ങൾ എന്നിവയും ബലിതർപ്പണ ദിവസം സജീവമായി ഏകോപിച്ച് പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി ഇടതടവില്ലാതെ പ്രത്യേകം സർവിസുകൾ നടത്തി യാത്രാസൗകര്യങ്ങളും ഒരുക്കി. സ്ത്രീകൾ ബലിക്കായി എത്തിയിരുന്നതിനാൽ ആവശ്യത്തിന് വനിത പൊലീസുകാരെയും അരുവിപ്പുറത്ത് വിന്യസിച്ചിരുന്നു. ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, ഐ.ബി. സതീഷ്, ഡെപ്യൂട്ടി കലക്ടർ ആർ.എസ്. ബൈജു, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡൻറ് ഐ.ആർ. സുനിത, നെയ്യാറ്റിൻകര തഹസിൽദാർ എ. മാർക്കോസ്, നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഹരികുമാർ, ജനപ്രതിനിധികൾ, വകുപ്പുതല മേധാവികൾ എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. ചിത്രം -1- അരുവിപ്പുറം മഠത്തിൽ കർക്കടക വാവുബലിയോടനുബന്ധിച്ച് പിതൃതർപ്പണം നടത്തുന്ന ഭക്തർ ചിത്രം - 2 - അരുവിപ്പുറം മഠത്തിൽ വാവുബലിയോടനുബന്ധിച്ച് ചടങ്ങുകൾ വീക്ഷിക്കുന്ന ആൻസലൻ എം.എൽ.എ. സമീപം അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ് ചിത്രം -3- അരുവിപ്പുറം മഠത്തിൽ നടന്ന പിതൃതർപ്പണ ചടങ്ങുകൾക്ക് ഡെപ്യൂട്ടി കലക്ടർ ആർ.എസ്. ബൈജു നേതൃത്വം നൽകുന്നു. സമീപം അരുവിപ്പുറം പ്രചാരസഭ ചീഫ് കോ-ഓഡിേനറ്റർ വണ്ടന്നൂർ സന്തോഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.