തകര്‍ന്നുവീണത് കമീഷന്‍ ചെയ്യാത്തതും നഗരസഭയുടെ അനുമതി ഇല്ലാത്തതുമായ പ്ലാൻറ്​

വേളി: ടൈറ്റാനിയം ഫാക്ടറിയിലെ മലിനീകരണ നിവാരണ പ്ലാൻറ് പ്രവര്‍ത്തനം ആരംഭിച്ചത് കമീഷന്‍ ചെയ്യാതെ. നഗരസഭയുടെ അനുമതിയില്ലാതെയാണ് നിർമിച്ചതെന്നും ആരോപണമുണ്ട്. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന പ്ലാൻറ് ആഴ്ചകള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്ലാൻറ് നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളുയർന്നതിെന തുടര്‍ന്ന് വിജിലന്‍സ് കേസിൽ െപട്ടിരുന്നു. ടൈറ്റാനിയത്തില്‍നിന്ന് ആസിഡ് കലര്‍ന്ന മലിനജലം കടലിലേക്ക് ഒഴുക്കി വിടാന്‍ തുടങ്ങിയതോടെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതികളുന്നയിച്ചു. തുടര്‍ന്ന് പ്ലാൻറ് പ്രവര്‍ത്തിപ്പിച്ചിെല്ലങ്കില്‍ ടൈറ്റാനിയം പൂട്ടണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡ് ഉത്തരവിട്ടു. സുപ്രീംകോടതി മോണിറ്ററിങ് കമ്മിറ്റി പ്ലാൻറ് പൂർണ തോതിൽ പ്രവര്‍ത്തിപ്പിക്കാനുളള അവസാന സമയപരിധിയായി നിശ്ചയിച്ചത് മേയ് 23നാണ്. എന്നാൽ ടൈറ്റാനിയം ഇത് പാലിച്ചില്ല. തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ് നല്‍കിയത്. ഇതിനെതിരെ കമ്പനി അധികൃതര്‍ കോടതിയെ സമീപിെച്ചങ്കിലും അനുകൂലവിധി കിട്ടിയില്ല. ഇതാണ് കമീഷന്‍ ചെയ്യാത്ത പ്ലാൻറ് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. പല ഭാഗങ്ങളും തുരുെമ്പടുത്ത അവസ്ഥയിലാെണന്ന് തൊഴിലാളികള്‍ നേരത്തേ തന്നെ മുന്നറിപ്പ് നല്‍കിയിരുന്നു. ആറ്റുമണലിന് പകരം കടല്‍ മണല്‍ ഉപയോഗിച്ചാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ അധികവും നടത്തിയത്. കടല്‍ക്കാറ്റേറ്റ് ഇരുമ്പ്കൊണ്ടുള്ള സംഭരണികള്‍ തുരുമ്പിച്ചിരുന്നു. ടൈറ്റാനിയത്തില്‍നിന്ന് സള്‍ഫ്യൂറിക് ആസിഡ് കലര്‍ന്ന മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നത് കടലി​െൻറ പാരിസ്ഥിതിക്ക് ഗുരുതരമായ കോട്ടങ്ങള്‍ സൃഷ്ടിക്കുന്നതായി നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി 1980ൽ കെണ്ടത്തിയിരുന്നു. ആ വർഷം 10 കോടി ചെലവില്‍ സബ്മറൈന്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് സര്‍ക്കാര്‍ തയാറായി. കടലില്‍ 800 മീററര്‍ നീളത്തില്‍ പൈപ്പിടാനും തദ്ദേശവാസികളുടെ ക്ഷേമത്തിനായി ഒരു കോടി നല്‍കാനും ധാരണയായി. എന്നാൽ, പദ്ധതി വൈകിയപ്പോള്‍ മലിനീകരണ നിയന്ത്രണബോര്‍ഡി​െൻറ ലൈസന്‍സ് ഇല്ലാത്ത കമ്പനി പൂട്ടണമെന്ന് അവശ്യപ്പെട്ട് നാട്ടുകാര്‍ കോടതിയെ സമീപിച്ചു. കോടതി 2001ല്‍ കമീഷനെ നിയോഗിച്ചു. പ്ലാൻറ് നടപ്പാക്കിയിെല്ലങ്കില്‍ പാരിസ്ഥിതിക പ്രശ്നം ഉണ്ടാകുമെന്ന് കമീഷൻ കോടതിയെ അറിയിച്ചു. ഇതോടെ സബ്മറൈന്‍ പൈപ്പ് ലൈന്‍ ഉപേക്ഷിച്ച് 108 കോടിയുടെ പ്ലാൻറ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനം വന്നു. 2006-ല്‍ ഉല്‍പന്ന വൈവിധ്യവത്കരണത്തിനും ആധുനികവത്കരണത്തിനും പ്ലാൻറി​െൻറ ശേഷി കൂട്ടാനുമായി 256 കോടിയുടെ പദ്ധതിയായി മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.