വെഞ്ഞാറമൂട്: റബർ ഷീറ്റ് തൂക്കിയെടുത്തതിൽ കൃത്രിമം കാണിെച്ചന്ന കർഷകെൻറ പരാതിയിൽ നെടുമങ്ങാട് അളവുതൂക്ക വിഭാഗം വ്യാപാരിക്കെതിരെ കേസെടുത്തു. തുടർച്ചയായി റബർഷീറ്റ് നൽകുമ്പോൾ തൂക്കത്തിൽ കുറവുവരുന്നെന്ന് കാണിച്ച് പനവൂർ സ്വദേശി നെടുങ്ങാട് ലീഗൽ മെട്രോളജി വിഭാഗത്തിന് പരാതിനൽകിയിരുന്നു. തുടർന്ന് വ്യാഴാഴ്ച വീണ്ടും ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ച് റബർഷീറ്റ് കടയിലേക്ക് കൊടുത്തയക്കുകയായിരുന്നു. ലീഗൽ മെട്രോളജി വിഭാഗം ഇൻസ്പെക്ടർ എ. രതീഷിെൻറ നേതൃത്വത്തിലുള്ള സംഘം ഒപ്പമുണ്ടായിരുന്നു. കർഷകൻ റബർ ഷീറ്റ് കടയിൽ വിൽക്കുകയും 65 കിലോയുടെ പണം നൽകുകയും ചെയ്തു. തുടർന്ന് റബർഷീറ്റ് പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ തൂക്കിനോക്കുമ്പോൾ 79 കിലോയുണ്ടായിരുന്നു. തുടർന്ന് ത്രാസ്, റബർഷീറ്റ് എന്നിവ കസ്റ്റഡിയിലെടുക്കുകയും വ്യാപാരിക്കെതിരെ കേസെടുക്കുകയും ചെയ്തെന്ന് ഇൻസ്പെക്ടർ രതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.