തിരുവനന്തപുരം: നാട്ട് സൗഹൃദങ്ങൾ ഇല്ലാതാവുന്നകാലത്ത് െറസി. അസോസിയേഷനുകൾക്ക്ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജി. സ്പർജൻ കുമാർ. വള്ളക്കടവ് ബിലാൽ നഗർ െറസിഡൻസ് അസോ. സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മെഡിക്കൽ പ്രാക്ടീഷണേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ (െഎ.എം.സി.ഒ.പി.എസ്) കേരള ഡിവിഷൻ ഡയറക്ടർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വള്ളക്കടവ് കൈരളി സിദ്ധസ്ഥാപകൻ ഡോ. അൻസാരി അബൂബക്കർ വി.പി.എസ്.കെ ഭാരവാഹി മനോഫർ, ഡോ. നവാസ്, ഡോ. ഷബാന, ഡോ. ഐഷ നിസാമുദ്ദീൻ, ഡോ. സഫാന നിസാറുദ്ദീൻ, ഡോ. തസ്ലീം ആരിഫ്, ഡോ. ഷഫീഖ്, ഡോ. ഹഫ്സ ഹുസൈൻ, ഡോ. ഹഫ്സ, റാങ്ക് ജേതാവ് ഫാത്തിമ റുമൈസ, ബാസ്കറ്റ്ബാൾ താരം മുഹമ്മദ് ഇസ്വാൻ ഖാദർ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആസിയ, മുഹ്സിന എം.എ, സൈറ സലീം, ഷെഹനാസ്, മതപണ്ഡിതരായ അഷ്റഫ് സഖാഫി, സിയാദ് സഖാഫി, ഷമീർഖാൻ അസ്ഹരി, ഖുർആൻ മനഃപാഠമാക്കിയ 11 കാരനായ മുഹമ്മദ് ബിലാൽ എന്നവരെ ആദരിച്ചു. അസോ. പ്രസിഡൻറ് സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ബാദുഷ അബൂബക്കർ ആമുഖ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷാജിത നാസർ, കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ എം.കെ. അബ്ദുൽ റഹീം, ജമാഅത്ത് പ്രസിഡൻറ് സെയ്ഫുദ്ദീൻ ഹാജി, എസ്.എ. സത്താർ, എം.എം. അബ്ദുൽ ഖാദർ ഹാജി, അഡ്വ. ജി. മുരളീധരൻ, അലീം കൈരളി, എ. ഹസൻഖാൻ, എൻ. താഹ, എം. അബ്ദുൽ റസാഖ്, എസ്. സിദ്ദീഖ്, എം. നിസാമുദ്ദീൻ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബിലാൽ അഹമ്മദ് സ്വാഗതവും എം. സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.