തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധി മരണങ്ങള്‍ മനുഷ്യാവകാശ പ്രശ്‌നമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോണ്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ ഹരജി നല്‍കി. പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മനുഷ്യാവകാശ കമീഷൻ അടിയന്തര ഇടപെടല്‍ നടത്തണം. പൊതുജനാരോഗ്യ സംരക്ഷണമെന്ന ചുമതല നിർവഹിക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ചയും മനുഷ്യജീവന് വില കല്‍പിക്കാത്ത സര്‍ക്കാറിെൻറ സമീപനവുമാണ് ഇപ്പോഴെത്ത പനിദുരന്തത്തിന് കാരണം. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ജീവിക്കാനുള്ള അവകാശങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളെടുക്കാൻ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തിൽ നടക്കുന്നത് പൊതുജനാരോഗ്യ ദുരന്തമായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. പനിമൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക് സൗജന്യചികിത്സയും മരുന്നും പാവപ്പെട്ട രോഗികൾക്ക് ഭക്ഷണവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.