ഭരണകൂടഭയം എഴുത്തുകാരെ​പ്പോലും മൗനികളാക്കുന്നു ^സച്ചിദാനന്ദൻ

ഭരണകൂടഭയം എഴുത്തുകാരെപ്പോലും മൗനികളാക്കുന്നു -സച്ചിദാനന്ദൻ തിരുവനന്തപുരം: ഭയം എഴുത്തുകാരെ പോലും മൗനികളാക്കിെക്കാണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നെതന്ന് കവി സച്ചിദാനന്ദൻ. സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കമലാ സുറയ്യാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം എന്ത് ചിന്തിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് എഴുതണം, എങ്ങനെ പെരുമാറണം, നമ്മുടെ സ്വത്വത്തി​െൻറ സ്വരൂപം എങ്ങനെ ആയിരിക്കണം എന്നിങ്ങനെ എല്ലാം ഭരണകൂടം നിശ്ചയിക്കുന്നു. ഇൗ നിഷ്ഠുരകാലത്ത് കമലാ സുറയ്യയെ പോലുള്ള സ്വതന്ത്ര മനസ്സുകളെ കുറിച്ചുള്ള ഒാർമ എഴുത്തുകാർ ഉൾപ്പെടെയുള്ളവർക്ക് നിതാന്തമായ പ്രചോദനം ആയിരിക്കും. ആ ധൈര്യവും സ്വാതന്ത്ര്യവും മുെമ്പന്നത്തേക്കാൾ ഏറെ ഇന്ത്യയിലെ എഴുത്തുകാർക്ക് ഇന്ന് അത്യാവശ്യമാണ്. ഒരു ഇരുണ്ട പിശാച് നമ്മുടെ മുഴുവൻ ജീവിതത്തെയും വേട്ടയാടുന്ന അനുഭവത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ ബാധ ഒഴിപ്പിക്കുന്നതിനുള്ള ഒറ്റമൂലി എ​െൻറയോ നിങ്ങളുടെയോ കൈയിൽ കാണില്ല. എന്നാൽ ഇന്ത്യൻ ജനതയുടെ കൈയിൽ ഇപ്പോഴും അതുണ്ട്. എഴുത്തുകാരിൽനിന്ന് ഇന്ന് നാം പ്രതീക്ഷിക്കുന്നത് കമലാ സുറയ്യ പ്രഖ്യാപിച്ചതുേപാലെയുള്ള സമ്പൂർണ സ്വാതന്ത്ര്യമുള്ള മനസ്സാണ്. മതത്തി​െൻറ അടിസ്ഥാന വികാരം സ്നേഹമാണെന്നാണ് കമലാ സുറയ്യ പറഞ്ഞുവെച്ചത്. മതങ്ങളുടെ അഗാധമായ സാഹോദര്യത്തി​െൻറ മുദ്രചാർത്തിയ വികാരത്തെയാണ് കമലാ സുറയ്യ സ്നേഹം എന്ന് വിശേഷിപ്പിച്ചത്. സ്ത്രീ സ്വത്വത്തെ ഇത്ര വിപുലമായി ആവിഷ്കരിച്ച എഴുത്തുകാരി വേറെ ഇല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.