കരം അടക്കാൻ കഴിയാതെ വന്നവർക്ക്​ കരം അടയ്​ക്കാം

വെള്ളറട: വർഷങ്ങൾക്ക് മുമ്പ് കരം അടച്ചുവരികയും തുടർന്ന് കരം അടക്കാൻ കഴിയാതെവരികയും ചെയ്തവർക്ക് വീണ്ടു കരം അടയ്ക്കാൻ നിർദേശം നൽകിയതായി അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ. താലൂക്കി​െൻറയും റീസർവേയുടെയും ഇടപെടലിനെത്തുടർന്ന് ഇനംമാറ്റം വന്ന വസ്തുക്കൾക്കും സർക്കാർ തരിശ്, റോഡ്, വഴി, പുറംപോക്ക് എന്ന് രേഖപ്പെടുത്തിയ വസ്തുക്കൾക്കും വീണ്ടും കരം അടക്കാൻ അവസരം ലഭിക്കും. വെള്ളറട ജെ.എം ഹാളിൽ നടന്ന ഭൂസാക്ഷരത ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈവശരേഖകളുടെ അടിസ്ഥാനത്തിൽ പട്ടയം നൽകുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഒാഫിസർക്ക് നിർദേശം നൽകിയതായും പറഞ്ഞു. എണ്ണൂറിലധികം പരാതികൾ സ്വീകരിച്ചു. കലക്ടർ വെങ്കടേശപതി അധ്യക്ഷതവഹിച്ചു. സബ് കലക്ടർ ദിവ്യ എസ്. അയ്യർ, തഹസിൽദാർ മാർക്കോസ്, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ശോഭ, വൈസ് പ്രസിഡൻറ് ജ്ഞാനദാസ്, പഞ്ചായത്ത് അംഗങ്ങൾ, താലൂക്കിലെ ഉദ്യോഗസ്ഥർ എന്നിവരും പെങ്കടുത്തു. കാപ്ഷൻ വെള്ളറടയിൽ നടന്ന ഭൂസാക്ഷരത ക്യാമ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു പരാതിക്കാരിൽനിന്ന് പി.എച്ച്. കുര്യൻ പരാതികൾ കേൾക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.