തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും പനിബാധിത പ്രദേശങ്ങളില്‍ സൗജന്യറേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ നാല് താലൂക്ക് ഓഫിസുകള്‍ക്കുമുന്നില്‍ ജനപ്രതിനിധികളും കോണ്‍ഗ്രസ് നേതാക്കളും സത്യഗ്രഹം നടത്തി. തിരുവനന്തപുരം താലൂക്ക് ഓഫിസിനുമുന്നില്‍ നടന്ന സത്യഗ്രഹം കെ. മുരളീധരന്‍ എ.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ മണ്‍വിള രാധാകൃഷ്ണന്‍, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാല്‍, ശാസ്തമംഗലം മോഹന്‍, കമ്പറ നാരായണന്‍, രാജന്‍കുരിക്കള്‍, ജോണ്‍സണ്‍ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ഒാഫിസിനു മുന്നില്‍ നടന്ന സത്യഗ്രഹം മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍, ഉദ്ഘാടനം ചെയ്തു. അയിര സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. വിന്‍സെൻറ് എം.എല്‍.എ, സോളമന്‍ അലക്‌സ്, ആര്‍. സെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു. ചിറയിന്‍കീഴ് താലൂക്ക് ഒാഫിസിനുമുന്നില്‍ നടന്ന സത്യഗ്രഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കല കഹാര്‍, എന്‍. സുദര്‍ശനന്‍, ഇബ്രാഹിംകുട്ടി, വി. ജയകുമാര്‍, ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.