കഴുതുരുട്ടിയിൽ റെയിൽവേ ഭൂമിയിലെ ​ൈകയേറ്റം ഒഴിപ്പിച്ചു

പുനലൂർ: കഴുതുരുട്ടിയിൽ റെയിൽവേ സ്ഥലത്തെ അനധികൃത ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു. പുതിയതായി നിർമിച്ച അടിപ്പാതയോട് ചേർന്നുള്ള വശത്തെ കടമുറി നിർമാണം ഉൾെപ്പടെയാണ് പൊലീസി​െൻറ സഹായത്തോടെ എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. മുമ്പ് ഇവിടുണ്ടായിരുന്ന കുടുംബങ്ങളെയടക്കം നിരവധി ൈകയേറ്റം ഒഴിപ്പിച്ചാണ് അടിപ്പാതയോട് ചേർന്നുള്ള സമാന്തര പാത നിർമിച്ചത്. ശേഷമാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിനെന്ന് പറഞ്ഞ് സ്ഥലം ൈകയേറി രണ്ട് മുറിയിൽ കോൺക്രീറ്റ് കെട്ടിടം നിർമിച്ചുതുടങ്ങിയത്. ഇതിനടുത്തായി മറ്റൊരു പാർട്ടിയുടെ യുവജന വിഭാഗം താൽക്കാലിക ഓഫിസും തുടങ്ങിയിരുന്നു. ഇത്തരത്തിൽ ൈകയേറ്റം വ്യാപകമായതോടെയാണ് റെയിൽവേ അധികൃതർ പൊളിക്കാൻ തയാറായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.