ജ്ഞാനോദയം ഗ്രന്ഥശാല അറുപതി​െൻറ നിറവിൽ

ചവറ: ഒരു നാടി​െൻറ സാംസ്കാരിക ഉന്നമനത്തിന് വഴിവിളക്കായ വിജ്ഞാനകേന്ദ്രം അറുപതാണ്ടി​െൻറ നിറവിൽ. പന്മന പുത്തൻചന്ത ജ്ഞാനോദയം ഗ്രന്ഥശാലയാണ് ആറു പതിറ്റാണ്ടിലെത്തിയത്. ഗ്രന്ഥശാല വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാർഷികാഘോഷം എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള കുറിശ്ശേരി ഗോപാലപിള്ള മെമ്മോറിയൽ പുരസ്കാരം വി. വിജയകുമാറിന് നൽകി. ഗ്രന്ഥശാല പ്രസിഡൻറ് ഇ. ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പ്രതിഭകളെ ആദരിച്ചു. കെ.എ. നിയാസ്, സുധാകുമാരി, വരവിള നിസാർ, ഉമാദേവി, കെ. അനിരുദ്ധൻ, ബി. അനിൽകുമാർ, ജയകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു. 1956ൽ കുറിശ്ശേരി ഗോപാലകൃഷ്ണപിള്ളയുടെയും ഒരുകൂട്ടം ചെറുപ്പക്കാരുടെയും ശ്രമഫലമായാണ് നാമമാത്ര പുസ്തകങ്ങളുമായി ഗ്രന്ഥശാല ആരംഭിക്കുന്നത്. ഗ്രന്ഥശാല പ്രസ്ഥാനത്തി​െൻറ സ്ഥാപകൻ പി.എൻ. പണിക്കർ പ്രദേശത്തേക്ക് എത്തിയതോടെയാണ് വായനയെ നാട് ആവേശമായി ഏറ്റെടുത്തത്. നിലവിൽ 20000ത്തോളം പുസ്തകങ്ങളും ആയിരത്തോളം റഫറൻസ് ശേഖരവുമുള്ള താലൂക്കിലെ എ ഗ്രേഡ് റഫറൻസ് ലൈബ്രറിയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.