പാറശ്ശാല: കെ.എസ്.ആർ.ടി.സി ബസും ഇരുചക്രവാഹനവും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ രണ്ട് പ്ലസ് ടു വിദ്യാർഥികള്‍ മരിച്ചു. പളുകൽ അമ്പലത്തുവിളവീട്ടില്‍ ശ്രീകണ്ഠന്‍-സുജ ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (17), പളുകല്‍ മത്തംമ്പാല കുഴിവിളാകത്ത് വീട്ടില്‍ ഷാജി-ശാന്തി ദമ്പതികളുടെ മകൻ ഷൈന്‍ (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ പളുകലിന് സമീപം മണലിവിളയിലാണ് അപകടം. കാരക്കോണം ഭാഗത്തുനിന്ന് പാറശ്ശാലക്ക് സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇതേദിശയില്‍ വന്ന വിദ്യാർഥികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ശ്രീജിത്തിനെ പിതാവ് സ്‌കൂളിലാക്കി മടങ്ങി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു അപകടം. വീട്ടില്‍ മറന്നുെവച്ച പുസ്തകം എടുക്കുന്നതിന് സുഹൃത്തിെൻറ ബൈക്കുമായി വീട്ടിലേക്ക് വരവെ മണലിവിള ജങ്ഷന് സമീപം ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പാറശ്ശാല ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹങ്ങള്‍ മാറ്റി. ശ്രീജിത്തും ൈഷനും ഉറ്റ സുഹൃത്തുക്കളും പളുകള്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികളുമാണ്. മൃതദേഹങ്ങള്‍ കുഴിത്തുറ വെട്ടികുന്നി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വൈകുന്നേരം 6.30ഒാടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ശ്രീജിത്തിെൻറ സഹോദരി: ശ്രീലക്ഷ്മി. ഷൈനിെൻറ സഹോദരി: ഷൈനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.