വിദ്യാഭ്യാസമേഖല സർക്കാർ കുട്ടിച്ചോറാക്കു​െന്നന്ന്​ ചെന്നിത്തല

തിരുവനന്തപുരം: വിദ്യാഭ്യാസമേഖല സർക്കാർ കുട്ടിച്ചോറാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടത് സർക്കാറി​െൻറ അധ്യാപക േദ്രാഹ നടപടികൾക്കെതിരെ സംയുക്ത അധ്യാപകസമിതിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ കൈകാര്യംചെയ്യുന്നത് വിദ്യാഭ്യാസ മന്ത്രിയല്ല കെ.എസ്.ടി.എയാണ്. ഐ.ടി അറ്റ് സ്കൂൾ കമ്പനിവത്കരിച്ചുള്ള ഉത്തരവ് റദ്ദാക്കണം. ഹയർ സെക്കൻഡറി,- വി.എച്ച്.എസ്.ഇ മേഖലകളിലെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കണമെന്നും ഭാഷ -സ്പെഷലിസ്റ്റ് അധ്യാപക േദ്രാഹ നടപടികൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധ്യാപകരെ സരക്ഷിക്കാനായി യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഉത്തരവ് അട്ടിമറിച്ച് അധ്യാപകവിരുദ്ധ നിലപാടുമായാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. അധ്യാപകവിരുദ്ധ തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ചെയർമാൻ പി. ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സി.പി ചെറിയമുഹമ്മദ്, എം. വിൻസ​െൻറ് എം.എൽ.എ, ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, തോന്നയ്ക്കൽ ജമാൽ, എ.എ. അസീസ്, എ.കെ. സൈനുദ്ദീൻ, ഇന്ദുലാൽ, ടി.എസ്. സലിം, എം. മുഹമ്മദ്, ഇഗ്നേഷ്യേസ് തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.