കാവൽപുര റെയിൽവേ മേൽപാലം നിർമിക്കാനുള്ള പ്രാരംഭനടപടികൾക്ക് തുടക്കം

ഇരവിപുരം: കാവൽപുരയിൽ റെയിൽവേ മേൽപാലം നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കമായതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. മേൽപാലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ടി റോഡിന് ഇരുവശവും ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് തിരിച്ച് മാർക്ക് ചെയ്ത ശേഷം കല്ലിടുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഇതിനായി സംസ്ഥാന സർക്കാർ 40.49 കോടി രൂപ അനുവദിച്ചു. കൊച്ചി കേന്ദ്രമായുള്ള കിറ്റ്കോ എന്ന കൺസൽട്ടൻസി സ്ഥാപനമാണ് മേൽപാലത്തിനുള്ള പ്ലാൻ അനുസരിച്ച് സ്ഥലം അളന്നുതിരിച്ച് കല്ലിടിൽ നടത്തുന്നത്. ഇത് പൂർത്തിയായശേഷം റവന്യൂ അധികൃതർ സ്ഥലം ഏറ്റെടുക്കുന്ന നടപടികളിലേക്ക് കടക്കും. ഇരുവശത്തും ഒരുപോലെ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്. ഇത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.