വിഴിഞ്ഞം: ബിവറേജ് ഔട്ട്ലറ്റ് തുടങ്ങാൻ കെട്ടിടം വാടകക്ക് നൽകിയതിെൻറ പേരിൽ ബേക്കറി ഉടമയെ പട്ടാപകൽ യുവാവ് കടയിൽകയറി വെട്ടി പരിക്കേൽപിച്ചു. പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ബേക്കറി ഉടമ പയറ്റുവിള ആര്യഭവനിൽ ചന്ദ്രകുമാറിനാണ് (55) ഇടതുകൈയിൽ വെട്ടേറ്റത്. ഉച്ചക്കട കോട്ടുകാൽ സഹകരണ ബാങ്കിന് സമീപം പുലിവിള വീട്ടിൽ സന്തോഷിനെയാണ് (29) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12ന് പയറ്റുവിളയിലാണ് സംഭവം. ചന്ദ്രകുമാറിെൻറ ഉടമസ്ഥതയിൽ പയറ്റുവിളയിൽ തന്നെ ഉള്ള മറ്റൊരു കെട്ടിടത്തിൽ അടുത്തിടെ ബിവറേജ് ഔട്ട്ലറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്. ഇതിനിടെയാണ് ആക്രമണം. വെട്ടുകത്തികൊണ്ട് തലയെ ലക്ഷ്യമാക്കിയുള്ള വെട്ട് തടഞ്ഞപ്പോഴാണ് ചന്ദ്രകുമാറിെൻറ കൈക്ക് പരിക്കേറ്റതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് എസ്.ഐ അറിയിച്ചു. അക്രമിച്ചതിൽ പ്രതിഷേധിച്ച് പയറ്റുവിളയിൽ ബുധനാഴ്ച വ്യാപാര വ്യവസായി കടകൾ അടച്ച് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.