തെരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ സുരക്ഷിത കേന്ദ്രമൊരുക്കും ^മേയർ

തെരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ സുരക്ഷിത കേന്ദ്രമൊരുക്കും -മേയർ തിരുവനന്തപുരം: നഗരത്തിൽ തെരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ സുരക്ഷിത കേന്ദ്രമൊരുക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരുവിലുറങ്ങുന്നരെ കണ്ടെത്തുന്നതിനുള്ള സർവേ ബുധനാഴ്ച രാത്രി മെഡിക്കൽ കോളജ് ജങ്ഷനിൽനിന്ന് ആരംഭിക്കും. പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സുരക്ഷിതത്വം, ശുചിത്വ സൗകര്യം, ശുദ്ധജല ലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥിര പാർപ്പിട സംവിധാനം ഒരുക്കുന്നതിന് ദേശീയ നഗര ഉപജീവന മിഷനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നഗരത്തിൽനിന്ന് ജീവനോപാധി കണ്ടെത്തുന്നവർക്ക് തടസ്സം കൂടാതെ ഏത് സമയത്തും ജോലിക്കുപോകുന്നതിനും തിരികെവരുന്നതിനും ഉതകുന്ന തരത്തിലാണ് അഭയകേന്ദ്രങ്ങൾ രൂപകൽപന ചെയ്യുന്നത്. 30-ാം തീയതി വരെ രാത്രി വിവരശേഖരണം തുടരും. ഇതിനായി രാത്രി തെരുവുകച്ചവടക്കാർ, ഓട്ടോ ടാക്സി ൈഡ്രവർമാർ, വാച്ച്മാൻ, പൊലീസ്, പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം തേടും. ദേശീയ ഉപജീവന മിഷൻ മാനേജ്മ​െൻറ് യൂനിറ്റിലെ അംഗങ്ങളും കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരും ഉൾപ്പെടുന്ന ടീമാണ് സർവേ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൈലറ്റ് സർവേ ജൂണിൽ നടത്തിയിരുന്നു. ഒരാളെ സർവേ ചെയ്യുന്നതിന് നഗരസഭക്ക് 20 രൂപ ദേശീയ നഗര ഉപജീവന മിഷനിൽനിന്ന് ലഭിക്കും. സർവേയോടൊപ്പം ഫോട്ടോയും എടുക്കും. സർവേ മുഖേന കണ്ടെത്തുന്ന അഗതികൾക്ക് കല്ലടിമുഖം യാചക പുനരധിവാസ കേന്ദ്രത്തിലോ മലമുകൾ വൃദ്ധ സദനത്തിലോ സുരക്ഷയൊരുക്കാനാണ് ആലോചിക്കുന്നത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പാർപ്പിട സംവിധാനവും നഗരസഭ ഒരുക്കുമെന്നും മേയർ പറഞ്ഞു. സ്മാർട്ട് സിറ്റിയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ ഡൽഹിയിൽ 21ന് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും സെക്രട്ടറിയും പങ്കെടുക്കും. സ്മാർട്ട് സിറ്റി നടത്തിപ്പിന് ഡയറകട്ർ ബോർഡ് അംഗങ്ങളായെന്നും മേയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.