റെയിൽവേ നിലപാട്​ മാറ്റി; തമ്പാനൂരിലെ ഒാ​േട്ടാ പണിമുടക്ക്​ പിൻവലിച്ചു

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് സ്റ്റാൻഡിലെ ഒാേട്ടാറിക്ഷകളിൽനിന്ന് തുക പിരിക്കാനുള്ള തീരുമാനം റെയിൽവേ തൽക്കാലം പിൻവലിച്ചു. അതോടെ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഒാേട്ടാകൾ ആരംഭിച്ച പണിമുടക്ക് മണിക്കൂറുകൾക്കകം പിൻവലിക്കുകയും ചെയ്തു. റെയിൽവേ റീജനൽ മാനേജർ യൂനിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ ഉണ്ടായത്. പ്രീ പെയ്ഡ് സ്റ്റാൻഡിൽ ഒാടുന്ന ഒാേട്ടാകൾ ഒാരോന്നും പ്രതിദിനം 10 രൂപ അടക്കണമെന്നാണ് റെയിൽവേയുടെ നോട്ടീസ്. ഇതിെനതിരെയാണ് യൂനിയനുകൾ പണിമുടക്കിയത്. എന്നാൽ തൽക്കാലം ഇൗ തുക ഇൗടാക്കില്ലെന്ന് റെയിൽവേ ഉറപ്പുനൽകി. നേതാക്കളായ പട്ടം ശശിധരൻ, കെ. ജയമോഹൻ, താന്നിവിള സതികുമാർ, പി. സുധാകരൻ എന്നിവരാണ് തൊഴിലാളികളെ ചർച്ചയിൽ പ്രതിനിധീകരിച്ചത്. സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ ആരംഭിച്ച പണിമുടക്ക് സി.െഎ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിയോടെയാണ് സമരം തുടങ്ങിയത്. 11.30ഒാടെ ചർച്ചയും നടന്നു. മറ്റെവിടെയുമില്ലാത്ത നടപടിയാണ് തമ്പാനൂരിൽ റെയിൽവേ നടപ്പാക്കുന്നതെന്നും അംഗീകരിക്കാനാവില്ലെന്നും തൊഴിലാളി സംഘടന നേതാക്കൾ വ്യക്തമാക്കിയിരുന്നു. 300 ഒാളം ഒാേട്ടാറിക്ഷകളാണ് പ്രീ പെയ്ഡ് സ്റ്റാൻഡിലുള്ളത്. തീരുമാനം നടപ്പായാൽ വർഷം 3600 രൂപ ഒരു ഒാേട്ടാ നൽകേണ്ടിവരുമായിരുന്നു. ഇത്തരത്തിൽ 300 ഒാേട്ടാകളാകുേമ്പാൾ വർഷം 10.80 ലക്ഷം രൂപ ഇൗയിനത്തിൽ വരുമാനമുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു അധികൃതരുടെ നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.