മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുകയാണ് ലക്ഷ്യം ^മന്ത്രി ഇ. ചന്ദ്രശേഖരൻ

മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുകയാണ് ലക്ഷ്യം -മന്ത്രി ഇ. ചന്ദ്രശേഖരൻ കൊട്ടിയം: സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. മുഖത്തല എം.ജി.ടി.എച്ച്.എസിന് വേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 85 ലക്ഷം കുടുംബങ്ങളുള്ളതിൽ മൂന്നുലക്ഷം കുടുംബങ്ങൾ സ്വന്തമായി ഭൂമിയില്ലാത്തവരാണ്. സംസ്ഥാനത്ത് സമ്പൂർണ ഭവനനിർമാണ പദ്ധതി നടപ്പാക്കുന്നത് ഭൂരഹിതർക്ക് ഭൂമി ഉണ്ടാക്കി കൊടുക്കുന്നതിനാണ്. ലോകത്തി​െൻറ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വർധിപ്പിച്ച് പുതിയ തലങ്ങളിലേക്ക് വിദ്യാഭ്യാസത്തെ ഉയർത്തിശക്കാണ്ടുവരികയാണ് സർക്കാറി​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എം.ജി.ടി.എച്ച്.എസ് മാനേജർ ടി. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ്, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആശാ ചന്ദ്രൻ, സജീവ്, ജില്ല പഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ, ജി. ബാബു, എസ്. രവീന്ദ്രൻ, രവികല്ലംപള്ളി, ശിവഗണേശ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പ്രതിഭ കുമാരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.