പുസ്തക വായന സംസ്കാരം തിരിച്ചു പിടിക്കണം -സിറ്റി പൊലീസ് കമീഷണർ കൊല്ലം: സാമൂഹിക സാക്ഷരത ശക്തിപ്പെടണമെങ്കിൽ വിദ്യാർഥികൾ പാഠ്യവിഷയങ്ങൾക്കൊപ്പം പൊതുപുസ്തകങ്ങളുടെ വായനയും ശക്തിപ്പെടുത്തണമെന്ന് സിറ്റി പൊലീസ് കമീഷണർ അജീതാ ബീഗം. കൊല്ലം ശ്രീനാരായണ കോളജിൽ ഒന്നാംവർഷ ബിരുദവിദ്യാർഥികളുടെ ഓറിയേൻറഷൻ േപ്രാഗ്രാമിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും സാന്നിധ്യമുള്ള കാമ്പസുകൾ മിക്കപ്പോഴും റാഗിങ് പോലുള്ള ക്രൂരമായ തമാശകൾക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ എന്ന ആശങ്കയും അവർ പങ്കുെവച്ചു. വിദ്യാർഥികളും രക്ഷാകർത്താക്കളുമടക്കം രണ്ടായിരത്തിൽപരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ കരിയർ ലോഞ്ചർ ഡയറക്ടർ ജെ.എൽ. ജയേഷ് ടെക്നിക്കൽ സെഷൻ ക്ലാസെടുത്തു. കോളജ് പ്രിൻസിപ്പൽ ഡോ.കെ. അനിരുദ്ധൻ അധ്യക്ഷതവഹിച്ചു. പ്രഫ.ആർ. േപ്രംകുമാർ, ഡോ. കെ. മീര, ഡോ. ആർ. സുനിൽകുമാർ, ഡോ. എസ്. ശ്രീദേവി, വി. അനിൽരാജ്, പി. ഉഷ, എം. അരവിന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.