തിരുവനന്തപുരം: എൻ.സി.എ (നോ കാൻഡിഡേറ്റ് അവൈലബിൾ) വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച ശേഷം ആ തസ്തികയുടെ സ്പെഷൽ റൂൾസ് ഭേദഗതി ചെയ്താൽ അവ നിയമനത്തിന് പരിഗണിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. പിന്നാക്ക വിഭാഗ ഉദ്യോഗാർഥികൾ ലിസ്റ്റിൽ ഇല്ലാതെ വരുേമ്പാഴാണ് ബന്ധപ്പെട്ട വിഭാഗത്തിനായി എൻ.സി.എ നിയമനം നടത്തുന്നത്. എൻ.സി.എ തസ്തികയിലെ നിയമനത്തിന് മാതൃവിജ്ഞാപനത്തിനു ശേഷം യോഗ്യത സംബന്ധിച്ച് സ്പെഷൽ റൂൾ ഭേദഗതി നിലവിൽ വരുേമ്പാൾ സ്പെഷൽ റൂൾ ഭേദഗതിപ്രകാരമുള്ള യോഗ്യത ഒന്നാം യോഗ്യതയായും ആ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ മാതൃവിജ്ഞാപനപ്രകാരമുള്ള യോഗ്യതയും പരിഗണിക്കും. ഇക്കാര്യം വിജ്ഞാപനങ്ങളിൽ ചേർക്കാനും കമീഷൻ തീരുമാനിച്ചു. അഞ്ചു തസ്തികകളിലേക്ക് ഇൻറർവ്യൂ നടത്താനും കമീഷൻ തീരുമാനിച്ചു. 1.എൻ.സി.സി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് േഗ്രഡ്- രണ്ട് (കാറ്റഗറി നമ്പർ 439/2014) തസ്തികക്ക്ഡിക്ടേഷൻ ടെസ്റ്റും ഇൻറർവ്യൂവും. 2.വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് നാചുറൽ സയൻസ് (മലയാളം മീഡിയം) തസ്തികമാറ്റം വഴിയുള്ള നിയമനം (കാറ്റഗറി നമ്പർ 204/2014).3. കോളജ് വിദ്യാഭ്യാസ വകുപ്പിൽ െലക്ചറർ ഇൻ ഫിസിക്കൽ എജുക്കേഷൻ (കാറ്റഗറി നമ്പർ 477/2016) എൻ.സി.എ വിശ്വകർമ. 4. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപറേഷനിൽ ഗാർഡ് (വിമുക്ത ഭടന്മാർ) എൻ.സി.എ - എസ്.സി. (കാറ്റഗറി നമ്പർ 012/2017) തസ്തികക്ക് ഇൻറർവ്യൂവിനു മുന്നോടിയായി ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും. 5. കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ എൻ.സി.എ എസ്.സി. (കാറ്റഗറി നമ്പർ 503/2016) എന്നിവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.