റോഡുകൾ ​ൈകയേറിയവർ സ്വയം ഒഴിയണം; അല്ലെങ്കിൽ നടപടി ^മന്ത്രി ജി. സുധാകരൻ

റോഡുകൾ ൈകയേറിയവർ സ്വയം ഒഴിയണം; അല്ലെങ്കിൽ നടപടി -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളും നിരത്തുകളും ൈകയേറിയവർ സ്വയം ഒഴിയണമെന്ന് മന്ത്രി ജി. സുധാകരൻ. ഇല്ലെങ്കിൽ നിയമപരമായ നടപടി എടുക്കും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ സഹായം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡിന് വെളിയിൽ സ്വകാര്യഭൂമി വാടകക്കെടുത്ത് കച്ചവടം നടത്താൻ വഴിയോര കച്ചവടക്കാർ തയാറാകണം. കുറച്ചുപേരുടെ റോഡ് ൈകയേറ്റമാണ് മുഴുവൻ ജനങ്ങളുടെയും സഞ്ചാരസൗകര്യം ഇല്ലാതാക്കുന്നത്. റോഡ്, നിയമത്തിന് വിരുദ്ധമായി വെട്ടിപ്പൊളിച്ച് യാത്രാ തടസ്സവും സാമ്പത്തിക നഷ്ടവും വരുത്തുന്ന രീതി ഉപേക്ഷിക്കണം. റിയലൻസ് ആണ് ഏറ്റവും കൂടുതൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്. ഇടതുസർക്കാർ റിലയൻസിന് മുന്നറിയിപ്പ് നൽകുകയും റോഡ് കുഴിക്കുന്ന ജോലികൾ നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിൽ റിലയൻസ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നു. റോഡ് വെട്ടിപ്പൊളിക്കൽ നിരോധിച്ച മഴക്കാലത്താണ് ഇത് ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രീതിയിൽ കേബിൾ ഇടാൻ തയാറാകണം. മറ്റ് സർക്കാർ ഏജൻസികളും റോഡുകളെ മാനിക്കണം. കേബിളുകളും പൈപ്പുകളും ഇടുന്നത് അതത് മരാമത്ത് എൻജിനീയർമാരുടെ നിർദേശം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി എന്നിവ സംയുക്തമായി എടുത്ത സർക്കാർ തീരുമാനങ്ങൾ അനുസരിച്ചായിരിക്കണമെന്നും മന്ത്രി ജി. സുധാകരൻ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.