കൗതുകമായി അക്വാഷോ

തിരുവനന്തപുരം: ഒമ്പതാമത് വയലാർ രാമവർമ മലയാള സാംസ്കാരികോത്സവത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിരിക്കുന്ന അക്വാഷോ ജനശ്രദ്ധ നേടുന്നു. മത്സ്യങ്ങളെക്കൂടാതെ വിവിധയിനം പക്ഷികൾ, പൂച്ചകൾ എന്നിവയും പ്രദർശനത്തിനുണ്ട്. സാംസ്കാരികോത്സവം ജൂലൈ 23ന് സമാപിക്കും. സിംഗപ്പൂർ, മലേഷ്യ, കൊളംബിയ തുടങ്ങി പതിനാറോളം രാജ്യങ്ങളിൽനിന്നുള്ള മുന്നൂറിലധികം ഇനത്തിലെ ശുദ്ധജല അലങ്കാര മഝ്യങ്ങളാണ് പ്രദർശനത്തിലുള്ളത്. 25 ലക്ഷം വിലവരുന്ന ആഫ്രിക്കൻ തത്തകൾ, ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രാവുകൾ, അമേരിക്കയിൽനിന്നും വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കോഴികൾ, പൂച്ചകൾ കൂടാതെ ഷുഗർ ഗ്ലൈഡറിനെപ്പോലെ അപൂർവയിനം ജീവികളും പ്രദർശനത്തിലുണ്ട്. എല്ലാ ദിവസവും ഉച്ചക്ക് രണ്ടുമുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.