നാൽക്കാലികൾക്കുള്ള സൗകര്യം പോലും രാജ്യത്തെ ജനങ്ങൾക്ക് അനുവദിക്കുന്നില്ല ^മന്ത്രി ഇ. ചന്ദ്രശേഖരൻ

നാൽക്കാലികൾക്കുള്ള സൗകര്യം പോലും രാജ്യത്തെ ജനങ്ങൾക്ക് അനുവദിക്കുന്നില്ല -മന്ത്രി ഇ. ചന്ദ്രശേഖരൻ കൊല്ലം: ഹിന്ദുത്വത്തി​െൻറ പേരുപറഞ്ഞ് രാജ്യത്തി​െൻറ സംസ്കാരത്തിനു വിരുദ്ധമായ പ്രവർത്തനം നടത്താനാണ് മോദിയുടെ നേതൃത്വത്തിെല ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് ദേശീയ കൗൺസിലുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോങ് മാർച്ചിന് ചിന്നക്കടയിലെ പൈ ഗോഡൗൺ അങ്കണത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാൽക്കാലികൾക്കുള്ള സൗകര്യം പോലും ജനങ്ങൾക്കില്ല. രാജ്യത്തി​െൻറ നേട്ടങ്ങളെയെല്ലാം തച്ചുതകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്കെതിരേയുള്ള പോരാട്ടത്തി​െൻറ ശംഖൊലി ഉയർന്നുകഴിഞ്ഞെന്നും അതി​െൻറ ഭാഗമായാണ് കന്യാകുമാരിയിൽനിന്ന് ഭഗത് സിങ്ങി​െൻറ ജന്മദേശമായ ഹുസൈനിവാലയിലേക്കുള്ള ലോങ് മാർച്ചെന്നും മന്ത്രി പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ ജി. ലാലു അധ്യക്ഷത വഹിച്ചു. ലോങ് മാർച്ചിൽ പെങ്കടുത്ത നേതാക്കളെയും പ്രതിനിധികളെയും പ്രവർത്തകരെയും സി.പി.ഐയുടെയും ബഹുജന സംഘടനകളുടെയും ഘടകങ്ങൾ േചർന്ന് സ്വീകരിച്ചു. കനയ്യ കുമാർ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, കൺേട്രാൾ കമീഷൻ ചെയർമാൻ പ്രഫ. വെളിയം രാജൻ, ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, ജി.എസ്. ജയലാൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ, തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, അഡ്വ. ആർ. വിജയകുമാർ, ജി. സത്യബാബു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ചിന്നക്കടയിലേക്കും പുനലൂരിലേക്കും നടന്ന സ്വീകരണയോഗത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.