നിലമ്പൂർ: അന്താരാഷ്ട്രതലത്തിൽ ബേര്‍ഡ് അറ്റ്‌ലസ് തയാറാക്കുന്നതിെൻറ ഭാഗമായി മലപ്പുറം ജില്ലയിലെ പക്ഷിസര്‍വേ തുടങ്ങി. സർവേയിൽ നിലമ്പൂർ മേഖലയിൽ ആദ‍്യമായി നീലക്കുരുവിയെ കണ്ടെത്തി. കേരള വനം ഗവേഷണ കേന്ദ്രത്തിന് സമീപത്തെ വനത്തിൽ നിന്നാണിത്. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നതും അത‍്യപൂർവമല്ലാത്തതുമായ കുറിക്കണ്ണൻ, തീക്കാക്ക, ലളിത, ഗൗളിക്കിളി തുടങ്ങിയ പക്ഷികളെയും കണ്ടെത്തി. മലബാർ നാച്വർ ഹിസ്റ്ററി സൊസൈറ്റി മുമ്പ് നിലമ്പൂർ വനത്തിൽ നടത്തിയ സർേവയിൽ 53 ഇനത്തിൽപ്പെട്ട 223 വ്യത‍്യസ്ത പക്ഷികളെ കണ്ടെത്തിയിരുന്നു. ജയരാജ് ഫൗണ്ടേഷെൻറ നേതൃത്വത്തിലുള്ള ബേര്‍ഡ് ക്ലബ് ഇൻറർനാഷനൽ, മമ്പാട് എം.ഇ.എസ് കോളജിലെ പരിസ്ഥിതി പ്രവര്‍ത്തക യൂനിറ്റായ ട്രീ എന്നിവയുടെ സഹകരണത്തോടെയാണ് സർേവ. നിലമ്പൂര്‍ കെ.എഫ്.ആർ.ഐ ഉപകേന്ദ്രത്തില്‍ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഡോ. ആർ. ആടലരശന്‍, സൗത്ത് ഡി.എഫ്.ഒ എസ്. സൺ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ബാലചന്ദ്രന്‍, പ്രഫ. ഒ.പി. അബ്ദുറഹ്മാന്‍, ഡോ. കെ.എസ്. അനൂപ് ദാസ്, എം. സാദിഖ്, പി. ജയപ്രകാശ്, ദിവിന്‍ മുരുകേശ്, ഡോ. എസ്.എസ്. പ്രശാന്ത്, ഡോ. മുഹമ്മദ് സയീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.