അഞ്ചൽ: സി.പി.എം നേതാവും ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന തടിക്കാട് എം.എ. അഷ്റഫിെൻറ രക്തസാക്ഷി ദിനാചരണം ചൊവ്വാഴ്ച തടിക്കാട്ടിൽ നടക്കും. ദിനാചരണത്തിന് മുന്നോടിയായി മുറ്റത്തൊരു കശുമാവ് തൈ നടീൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇമുളയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുടിവെള്ള ശുദ്ധീകരണി സ്ഥാപിച്ചുനൽകി. ഉദ്ഘാടനം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ നിർവഹിച്ചു. 18ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. എ. നൗഷാദ് എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. പ്രേംനാഥ് എന്നിവർ പെങ്കടുക്കും. പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു മാര്‍ച്ച് പത്തനാപുരം: കെ.എസ്.യു ജില്ല ജനറല്‍ സെക്രട്ടറി യദു കൃഷ്ണനെ മര്‍ദിച്ച എസ്.എഫ്.ഐ നടപടിയില്‍ പ്രതിഷേധിച്ച് പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. നെടുംപറമ്പ് ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു. പുനലൂര്‍ എ.എസ്.പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദിെൻറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് നടന്ന ധര്‍ണ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ജഷീര്‍ പള്ളിവയല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം സി.ആര്‍. നജീബ്, ബാബു മാത്യു, ഷേക് പരീത്, അഡ്വ. എം. സാജുഖാന്‍, സുധീര്‍ മലയില്‍, സജിത് തുളസി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.