കിളിമാനൂർ: നഗരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നഗരൂർ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ ധർണ നടത്തി. നഗരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള വേതന കുടിശ്ശിക മുഴുവൻ നൽകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുമാണ് ധർണ. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എ.കെ. ഗംഗാധര തിലകൻ, ബി. രത്നാകരപിള്ള, ജെ. രാജഗോപാലൻ നായർ, കൂടാരം സുരേഷ്, ടി. ശോഭ, സി.എസ്. ശ്രീകുമാർ, അനന്തകൃഷ്ണൻ, ലാലിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.