പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഇ.എസ്.ഐ ചികിത്സ പുനഃസ്ഥാപിക്കണം -എൻ.കെ. േപ്രമചന്ദ്രൻ എം.പി കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും നിലവിലുണ്ടായിരുന്ന ചികിത്സസൗകര്യം പൂർണമായും പുനഃസ്ഥാപിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ആഹാരവും മരുന്നും ഉൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നൽകാൻ അവർക്കായി പ്രത്യേക ബ്ലോക്ക് പ്രവർത്തിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയതിനുശേഷമാണ് ആവശ്യം ഉന്നയിച്ചത്. സത്വരനടപടി സ്വീകരിക്കുന്നതിന് വിഷയം അധികാരികളുടെ ശ്രദ്ധയിൽപെടുത്തും. മെഡിക്കൽ കോളജിെൻറ നിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കാൻ കാർഡിയോളജി, ന്യൂറോളജി, നെേഫ്രാളജി, ഗ്യാസ്േട്രാളജി തുടങ്ങിയ വിഭാഗങ്ങളുടെ സ്പെഷാലിറ്റി ചികിത്സ സൗകര്യങ്ങൾ ആരംഭിക്കണം. എന്നാൽ ഇതുവരെ അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടില്ല. അത്യാധുനിക സൗകര്യമുള്ള പന്ത്രണ്ട് ഓപറേഷൻ തിയറ്ററുകളിൽ പത്തെണ്ണവും പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ടിട്ട് വീണ്ടും ഓപറേഷൻ തിയറ്റർ നിർമിക്കാനുള്ള നീക്കം നടക്കുകയാണ്. നിലവിലുള്ളവ പ്രവർത്തിപ്പിക്കാനാണ് മുൻഗണന നൽകേണ്ടത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വരാനിരിക്കുന്ന പരിശോധന കോളജിനെ സംബന്ധിച്ചിടത്തോളം അതീവഗൗരവമുള്ളതാണ്. ആശുപത്രിയിലെയും കോളജിലെയും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ മുഖ്യമന്ത്രി തലത്തിൽ ജനപ്രതിനിധികളുടെയും ഇ.എസ്.ഐ അധികൃതരുടെയും അടിയന്തരയോഗം വിളിച്ചുചേർക്കണമെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.