സ്വകാര്യ സ്കൂൾ വിദ്യാർഥിനികൾ എലിവിഷം ഉള്ളിൽച്ചെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ

മലയിൻകീഴ്: അന്തിയൂർക്കോണത്തെ സ്വകാര്യ സ്കൂളിലെ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ എലിവിഷം ഉള്ളിൽച്ചെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഒാടെയാണ് സംഭവം. ഒരേ ക്ലാസിലുള്ളവരാണ് മൂന്ന് പേരും. ഉച്ച ഭക്ഷണത്തോടൊപ്പം പൊടിരൂപത്തിലുള്ള എലിവിഷം കഴിക്കുകയായിരുന്നു എന്നാണ് വിവരം. കലശലായ ഛർദിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷംകഴിച്ച വിവരം അറിയുന്നത്. ഉടനെ ഇവരെ മലയിൻകീഴ് മണിയറവിള സർക്കാർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. 24 മണിക്കൂറിന് ശേഷമേ കുട്ടികളിൽനിന്ന് മൊഴിയെടുക്കാനാകൂെവന്നാണ് പൊലീസ് വിവരം. കുട്ടികൾക്കിടയിലെ ചിലപ്രശ്‌‌‌‌നങ്ങൾ അറിഞ്ഞ സ്കൂൾ അധികൃതർ രക്ഷിതാക്കളെകൂട്ടി സ്കൂളിലെത്താൻ വിദ്യാർഥിനികൾക്ക് നിർദേശംനൽകിയിരുന്നത്രെ. ഇതിലുള്ള മനോവിഷമമാകാം എലിവിഷം കഴിക്കാൻ കാരണമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.