ബസിടിച്ച്​ സൈക്കിൾ യാത്രികനായ വിദ്യാർഥി മരിച്ചു

വെള്ളറട: സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികളെ കെ.എസ്.ആർ.ടി.സി ബസിടിച്ച് തെറിപ്പിച്ചു; ഒരാൾ മരിച്ചു, ഒരാളിന് ഗുരുതര പരിക്ക്. കുച്ചപ്പുറം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വിഷ്ണുവാണ് (14) മരിച്ചത്. റിട്ട. ജവാൻ ശിവകുമാർ-മഞ്ജു ദമ്പതികളുടെ മകനാണ്. ഒപ്പം ൈസക്കിളിൽ യാത്രചെയ്യുകയായിരുന്ന ഒലട്ടിമൂട് സ്വദേശി ജയകുമാറി​െൻറ മകൻ നവനെ (14) പരിക്കുകളോടെ കാരക്കോണം സി.എസ്.െഎ മെഡിക്കൽ േകാളജിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസാണ് ഇടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.