പതിനാറുകാരി ആത്മഹത്യചെയ്ത കേസ്: കാമുകനടക്കം മൂന്നുപേർ അറസ്​റ്റിൽ

വർക്കല: കാമുക​െൻറയും സുഹൃത്തുക്കളുടെയും പീഡനത്തെത്തുടർന്ന് പതിനാറുകാരി ആത്മഹത്യചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാമുകനായ പതിനേഴുകാരൻ, ഇയാളുടെ സൂഹൃത്തുക്കളായ അയിരൂർ ഈഞ്ചിയിൽക്കോണം കോളനിയിൽ ബുദ്ധപൗർണമിയിൽ കണ്ണൻ എന്ന അരുൺ ബാബു (18), ഈഞ്ചിയിൽക്കോണം കോളനിയിൽ ചരുവിള വീട്ടിൽ സാബു (25) എന്നിവരാണ് അറസ്റ്റിലായത്. പതിനാറുകാരിയെ കാമുകനായ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ കാമുക​െൻറ സുഹൃത്ത് സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. അരുൺ ബാബു, സാബു എന്നിവരും പെൺകുട്ടിയെ ആക്രമിച്ചു. വിവരങ്ങൾ പുറത്തറിഞ്ഞതിനെത്തുടർന്ന് സാബുവി​െൻറ ഭാര്യയും ബന്ധുവും പെൺകുട്ടിയുടെ വീട്ടിലെത്തി അധിക്ഷേപിച്ചു. ഇതോടെ പെൺകുട്ടി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വർക്കല സി.ഐ പി.വി. രമേഷ്കുമാർ, അയിരൂർ എസ്.ഐ കെ. ഷിജി, അഡീഷനൽ എസ്.ഐമാരായ ഉണ്ണി, ശശിധരൻ, തുളസീധരൻ, സി.പി.ഒമാരായ ഷിബു, ശ്രീകുമാർ, സിബി, വിനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനേഴുകാരനെ ജുവനൈൽ ഹോമിലേക്കയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.