കാട്ടാക്കട: അരുവിക്കര നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണത്തിനായി 2.4 കോടി രൂപ അനുവദിച്ചതായി കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി -പ്രാദേശിക വികസന ഫണ്ടുകളില്‍നിന്നാണ് റോഡുകളുടെ തുക അനുവദിച്ചത്. വിതുര പഞ്ചായത്തിലെ ചേന്നന്‍പാറ -ചാരുപാറ -പന്നിയോട്ടുമൂല റോഡിന് 22 ലക്ഷം, തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി -കാവുംമൂല റോഡിന് 10 ലക്ഷം, പറണ്ടോട് -കിഴക്കുംകര -ജവാന്‍ റോഡിന് 5 ലക്ഷം, ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുളപ്പട -മാനുംമൂട് റോഡിന് 15 ലക്ഷം, പരുത്തിക്കുഴി -കാഞ്ഞിരംപാര റോഡിന് 20 ലക്ഷം, എലിയാവൂര്‍ ക്ഷേത്ര റോഡിന് നാല് ലക്ഷം, പൂവച്ചല്‍ പഞ്ചായത്തിലെ മഞ്ചാടിനട -താളിക്കല്ല് റോഡിന് 25 ലക്ഷം, പൂവച്ചല്‍- വഴുതനമുകള്‍- ദര്‍പ്പക്കാട് റോഡിന് 20 ലക്ഷം, വെള്ളനാട് പഞ്ചായത്തിലെ മേലെവിള കൊക്കോതമംഗലം റോഡിന് 17.5 ലക്ഷം, മഴുവന്‍കോട് അരുവിക്കുഴി റോഡിന് 10 ലക്ഷം, കണ്ണമ്പള്ളി - ഭൂതംകോട് റോഡിന് 20 ലക്ഷം, മൂഴി- എലിയാവൂര്‍ റോഡിന് 25 ലക്ഷം, അരുവിക്കര പഞ്ചായത്തിലെ കളത്തറ പ്ലാച്ചിവന്നിപ്പുഴ- ഇലവിന്മൂട് റോഡിന് 25 ലക്ഷം, പാങ്ങ -കൊച്ചുനാണുമല റോഡിന് 10 ലക്ഷം, അരുവിക്കര -കൈപ്പള്ളിക്കോണം റോഡിന് അഞ്ച് ലക്ഷം, മൈലമൂട് -ചെരുമാങ്കോട്ടുകോണം റോഡിന് ഏഴ് ലക്ഷം, എന്നിങ്ങനയാണ് തുക അനുവദിച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃകളുടെ ടെൻഡര്‍ നടപടി നടന്നുവരുന്നതായും ഇവയുടെ നിർമാണം ഉടന്‍ ആരംഭിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.