തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒമ്പതു വരെ. നിശാഗന്ധിയിലാണ് ഉദ്ഘാടന ചടങ്ങ്. ജില്ലയിലെ 30 വേദികളിലായാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുക. സമാപന ദിവസമായ സെപ്റ്റംബര്‍ ഒമ്പതിനാണ് ഓണം ഘോഷയാത്ര നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനും ചെയര്‍മാന്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ, സാംസ്കാരിക മന്ത്രി എ.കെ ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മേയര്‍ വി.കെ പ്രശാന്ത്, െഡപ്യൂട്ടി സ്പീക്കര്‍ വി. ശശി, ശശി തരൂര്‍ എം.പി, എ. സമ്പത്ത് എം.പി, സി.പി നാരായണന്‍ എം.പി, സുരേഷ് ഗോപി എം.പി എന്നിവരാണ് രക്ഷാധികാരികള്‍. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ജില്ലയിലെ എം.എൽ.എമാര്‍ എന്നിവരാണ് ഉപരക്ഷാധികാരികള്‍. സി. ദിവാകരന്‍ എം.എല്‍.എയെ വര്‍ക്കിങ് ചെയര്‍മാനായും ഒ. രാജഗോപാല്‍ എം.എല്‍.എ, കെ. മുരളീധരന്‍ എം.എല്‍.എ എന്നിവരെ ഉപചെയര്‍മാന്‍മാരായും െതരഞ്ഞെടുത്തു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു ചീഫ് കോ-ഓഡിനേറ്ററും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കണ്‍വീനറുമായിരിക്കും. വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി ഐ.ബി സതീഷ് എം.എല്‍.എ (പ്രോഗ്രാം കമ്മിറ്റി), വി.എസ്. ശിവകുമാര്‍ എം.എല്‍.എ (ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി), ബി. സത്യന്‍ എം.എല്‍.എ (മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി), കെ. ആന്‍സലന്‍ എം.എല്‍.എ (ട്രേഡ് ഫെയര്‍ ആൻഡ്എക്സിബിഷന്‍ കമ്മിറ്റി), എം. വിന്‍സൻറ് എം.എല്‍.എ (ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റി), വി. ജോയ് എം.എല്‍.എ (സ്പോണ്‍സര്‍ഷിപ് കമ്മിറ്റി), ഡി.ജി.പി ലോക്നാഥ് ബെഹ്റ (സെക്യൂരിറ്റി കമ്മിറ്റി) എന്നിവരെയും തീരുമാനിച്ചു. ഓണം ഘോഷയാത്ര കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എയും കോ ചെയര്‍മാന്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുമാണ്. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമാണ് ഓണം വാരാഘോഷം സംഘടിപ്പിക്കേണ്ടതെന്ന നിര്‍ദേശം സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി മേയര്‍ വി.കെ. പ്രശാന്ത് ചെയര്‍മാനായും ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി കണ്‍വീനറുമായുള്ള കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. എം.എല്‍.എമാരായ സി. ദിവാകരന്‍, ഒ. രാജഗോപാല്‍, സി.കെ. ഹരീന്ദ്രന്‍, വി. ജോയ്, ഡി.കെ. മുരളി, കെ. ആന്‍സലന്‍, എം. വിന്‍സൻറ് എന്നിവരും മേയര്‍ വി.കെ. പ്രശാന്തും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണും സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.