must....ജസ്​റ്റിസ്​ ലോധ കമ്മിറ്റിയുടെ കാലാവധി നീട്ടുന്നത്​ ഭരണഘടനബെഞ്ചിന്​

ന്യൂഡൽഹി: മെഡിക്കൽ കൗൺസിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ കാലാവധി നീട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു ഡസനോളം കോളജുകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി ഭരണഘടനബെഞ്ചിന് വിട്ടു. ജസ്റ്റിസ് ലോധ കമ്മിറ്റി പ്രവർത്തനാനുമതി നൽകിയ പാലക്കാട് കേരള മെഡിക്കൽ കോളജ് അടക്കം സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് ജെ. ചെലമേശ്വറി​െൻറ നേതൃത്വത്തിലുള്ള ബെഞ്ചി​െൻറ വിധി. കഴിഞ്ഞ േമയ് ഒന്നിന് കാലാവധി കഴിഞ്ഞ ജസ്റ്റിസ് ലോധ കമ്മിറ്റിയെ മെഡിക്കൽ കൗൺസിലി​െൻറ പ്രവർത്തനമേൽനോട്ടത്തിന് നിയമിച്ചത് സുപ്രീംകോടതിയുടെ ഭരണഘടനബെഞ്ച് ആയിരുെന്നന്നും അതിനാൽ ഇൗ വിഷയം തീർപ്പാക്കേണ്ടതും ഭരണഘടനബെഞ്ച് തന്നെയാണെന്നും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി. മെഡിക്കൽ കൗൺസിൽ നേരത്തെ പ്രവർത്തനാനുമതി നൽകാതിരുന്ന ഇൗ മെഡിക്കൽ കോളജുകൾക്ക് ജസ്റ്റിസ് ലോധ കമ്മിറ്റി നടത്തി പരിശോധനക്കൊടുവിലാണ് മെഡിക്കൽ പ്രവേശനത്തിന് അനുമതി ലഭിച്ചിരുന്നത്. അതുകൊണ്ടാണ് കോളജുകൾ ഇൗ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.