വാടകവീട്ടിൽ അനാശാസ്യം: അഞ്ചംഗസംഘം പിടിയിൽ

പേരൂർക്കട: വാടകവീട് കേന്ദ്രീകരിച്ച് ഓൺലൈൻ പെൺവാണിഭം നടത്തിയ ബാംഗ്ലൂർ സ്വദേശിനി ഉൾെപ്പടെ അഞ്ചംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാബി എന്ന 28- കാരിക്ക് പുറമെ ഇടനിലക്കാരനായിരുന്ന പാലക്കാട് സ്വദേശി ശിവപ്രസാദ് (40), മാലി സ്വദേശി അബ്ദുല്ല ആദം (38), മുട്ടത്തറ സ്വദേശി ഇസ്മായിൽ (30), അരുവിക്കര സ്വദേശി നജിം (28) എന്നിവരാണ് അറസ്റ്റിലായത്. പേരൂർക്കട ഭാനു ലൈനിൽ അനാശാസ്യത്തിൽ ഏർപ്പെട്ടിരിക്കെയാണ് സംഘം പിടിയിലായത്. വാട്‌സ്അപ്പ് ഗ്രൂപ്പിൽ ഫോട്ടോ നൽകി മുൻ‌കൂർ പണം കൈപ്പറ്റിയാണ് കച്ചവടം. രണ്ടുമാസമായി വീട് വാടകക്കെടുത്തിട്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാപാരിയെ തലക്കടിച്ചുവീഴ്ത്തി പണം കവർന്നയാൾ പിടിയിൽ പേരൂർക്കട: വ്യാപാരി വ്യവസായി ഏകോപനസമിതി നെട്ടയം യൂനിറ്റ് ജനറൽ സെക്രട്ടറി നസീറിനെ തലക്കടിച്ച് പണം കവർന്ന കേസിൽ സ്ഥലവാസിയായ സജിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഷോപ്പ് അടച്ച് രാത്രി വീട്ടിലേക്ക് പുറപ്പെട്ട നസീറിനെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച് 25,000 രൂപ കവരുകയായിരുന്നു. കമ്പിപ്പാരകൊണ്ടുള്ള അടിയിൽ ഗുരുതര പരിക്കേറ്റ നസീർ പേരൂർക്കട ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ സജിയുടെ കൂട്ടാളികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.