തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, വർഷത്തിൽ ചുരുങ്ങിയത് 120 ദിവസമെങ്കിലും തൊഴിൽദിനം ഉറപ്പുനൽകുക, പകർച്ചപ്പനി തടയുന്നതിൽ ആരോഗ്യവകുപ്പിെൻറ അനാസ്ഥ അവസാനിപ്പിക്കുക, ജി.എസ്.ടി പ്രാബല്യത്തിൽ വന്നതിന് പിന്നാലെയുണ്ടായ രൂക്ഷമായ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 15ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര--സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുടിശ്ശിക വിതരണം ചെയ്യാനാവശ്യമായ പണം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഇതുവരെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്തിച്ചേർന്നിട്ടില്ല. ഇൗ സാഹചര്യത്തിൽ 15ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ധർണ മാറ്റിവെക്കില്ലെന്നും ഹസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.