സെൻകുമാറിനെ ജയിലിലടക്കണം ^പി.ഡി.പി

സെൻകുമാറിനെ ജയിലിലടക്കണം -പി.ഡി.പി കൊല്ലം: കേരള പൊലീസ് മുൻ മേധാവി ടി.പി. സെൻകുമാർ നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കേസെടുത്ത് ജയിലിലടക്കണമെന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് മൈലക്കാട് ഷാ ആവശ്യപ്പെട്ടു. അഞ്ച് വർഷം മുമ്പ് സാമ്പത്തികഅഴിമതി വിദേശത്തും സ്വദേശത്തും നടത്തിയതി​െൻറ തെളിവുകളുടെ അടിസ്ഥാനത്തിൽ അബ്ദുൽ സലാം അൽഹനയെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജനറൽ സെക്രട്ടറി ഷാഹുൽ തെങ്ങുംതറ, വൈസ് പ്രസിഡൻറുമാരായ അഡ്വ. സുജൻ, മനാഫ് പത്തടി, ഷാജി പത്തനാപുരം, ജോയൻറ് സെക്രട്ടറിമാരായ ഷെരീഫ് കണ്ണനല്ലൂർ, ഇസ്മയിൽ പള്ളിമുക്ക്, ചാത്തിനാംകുളം സലിം, ജില്ല ട്രഷറർ കെബീർ തരംഗം, പി.ഡി.പി പ്രവാസി സംഘടന പി.സി.എഫ് ജില്ല പ്രസിഡൻറ് നിസാർ കൊച്ചാലുംമൂട്, ട്രഷറർ സക്കീർ കൊട്ടുകാട്, സലാം മലാസ്, കെ.ഇ. ഷാജഹാൻ, ഇല്ല്യാസ് പോളയിൽ, ഷെറഫ് ചാത്തന്നൂർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.