മലയാളം സർവകലാശാല ഭൂമി കുംഭകോണം: വി.സിയെ മാറ്റിനിർത്തി അന്വേഷിക്കണം

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന പ്രസിഡൻറ് ഡോ. സൈനുൽ ആബിദ് കോട്ട, ജനറൽ സെക്രട്ടറി പ്രഫ. ശഹദ്‌ ബിൻ അലി, ട്രഷറർ ഡോ. ഡി. റജികുമാർ തുടങ്ങിയവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്വേഷണം സുതാര്യവും വിശ്വാസയോഗ്യവുമാവാൻ വൈസ് ചാൻസലറെയും രജിസ്ട്രാറെയും മാറ്റിനിർത്തണം. വിദ്യാഭ്യാസമന്ത്രി തുടരുന്ന മൗനം സംശയാസ്പദമാണെന്നും അന്വേഷണപരിധിയിൽ മന്ത്രിയുടെ ഓഫിസി​െൻറ പങ്ക് കൂടി ഉൾപ്പെടുത്തണമെന്നും സി.കെ.സി.ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.